കുഞ്ഞാലിക്കുട്ടിക്കു കന്നിവോട്ട് നൽകാനൊരുങ്ങി മലപ്പുറത്തെ ലീഗ് നേതാക്കൾ; മലപ്പുറം മണ്ഡലത്തിലെ ആർക്കും ഇതുവരെ കുഞ്ഞാലിക്കുട്ടിക്കു വോട്ട് ചെയ്യാനുള്ള യോഗമുണ്ടായിട്ടില്ല

മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ പി.കെ കുഞ്ഞാലിക്കുട്ടിക്കു കന്നിവോട്ട് നൽകാനൊരുങ്ങുകയാണ് മലപ്പുറത്തെ ലീഗ് നേതാക്കൾ. 1982 മുതൽ തെരഞ്ഞെടുപ്പ് മത്സരരംഗത്തുണ്ടെങ്കിലും ലീഗ് നേതാക്കൾക്കു ഇതുവരെ തങ്ങളുടെ അമരക്കാരനു വോട്ട് ചെയ്യാനുള്ള യോഗമുണ്ടായിട്ടില്ല. ഏഴുതവണ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ഇപ്പോഴത്തെ മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ലീഗ് നേതാക്കൾക്ക് കുഞ്ഞാപ്പയ്ക്കു വോട്ട് ചെയ്യാൻ അവസരം ഉണ്ടായിട്ടില്ല. അതിനുള്ള അവസരമാണ് ഇപ്പോൾ കൈവന്നിരിക്കുന്നത്.

1982-ൽ മലപ്പുറം നിയമസഭാ മണ്ഡലത്തിൽ നിന്നാണ് ആദ്യമായി കുഞ്ഞാലിക്കുട്ടി നിയമസഭയിലെത്തുന്നത്.
രണ്ടു തവണ മലപ്പുറത്ത് നിന്നും (1982, 1987 വർഷങ്ങളിൽ) തെരഞ്ഞെടുക്കപ്പെട്ടു. മൂന്നു തവണയാണ് (1991, 1996, 2001) കുറ്റിപ്പുറത്തുനിന്നും രണ്ടുതവണ വേങ്ങരയിൽ നിന്നും മത്സരിച്ചു. ഈ മൂന്നു നിയമസഭാ മണ്ഡലങ്ങളിലെ നേതാക്കൾക്കു മാത്രമാണ് ഇതുവരെ ലീഗിലെ അമരക്കാരന് വോട്ടുചെയ്യാനായത്.

അഖിലേന്ത്യാ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ, സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്, മുൻ മന്ത്രിമാരായ മഞ്ഞളാംകുഴി അലി, നാലകത്ത് സൂപ്പി, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെഎൻഎ ഖാദർ, എംഎൽഎമാരായ എം.ഉമ്മർ, കെ.കെ ആബിദ് ഹുസൈൻ തങ്ങൾ, പി.അബ്ദുൾ ഹമീദ്, സംസ്ഥാന സെക്രട്ടറി യു.എ ലത്തീഫ്, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ തുടങ്ങിയവരെല്ലാം കുഞ്ഞാലിക്കുട്ടിക്ക് കന്നിവോട്ട് ചെയ്യാനുള്ള ഒരുക്കത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News