മിഠായിതെരുവിൽ സുരക്ഷാപരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ ടി.നസറുദ്ദീൻ തടഞ്ഞു; ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി; നസറുദ്ദീനു ഗൂഢലക്ഷ്യങ്ങളെന്നു ഒരുവിഭാഗം വ്യാപാരികൾ

കോഴിക്കോട്: മിഠായിതെരുവിൽ കടകളിൽ സുരക്ഷാ പരിശോധന. തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ സംവിധാനമൊരുക്കാൻ നൽകിയ സമയപരിധി അവസാനിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി.നസറുദ്ദീന്റെ നേതൃത്വത്തിൽ ഒരു വിഭാഗം പരിശോധന തടയാൻ ശ്രമിച്ചു. നസറുദ്ധീന് ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് ആരോപിച്ച് ഒരുവിഭാഗം വ്യാപാരികളും രംഗത്തെത്തി.

തീപിടുത്തം ആവർത്തിക്കുന്ന സാഹചര്യത്തിൽ മാർച്ച് 25നകം മിഠായി തെരുവിലെ വ്യാപാര സ്ഥാനപനങ്ങളിൽ മതിയായ സുരക്ഷാ സംവിധാനമൊരുക്കാൻ നേരത്തെ ജില്ലാ ഭരണകൂടം നിർദേശിച്ചിരുന്നു. സമയപരിധി അവസാനിച്ചതിനെ തുടർന്നാണ് വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന ആരംഭിച്ചത്. എന്നാൽ വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ടി.നസറുദ്ദീന്റെ നേതൃത്വത്തിൽ ഒരുവിഭാഗം വ്യാപാരികൾ പരിശോധന തടയുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പരിശോധന നിയമവിരുദ്ധമാണെന്നും കൈക്കൂലി വാങ്ങാനുള്ള തന്ത്രമാണെന്നും ടി നസറുദ്ദീൻ ആരോപിച്ചു.

പരിശോധന താൽക്കാലികമായി നിർത്തിവച്ചെങ്കിലും കലക്ടറുടെ നിർദേശപ്രകാരം പൊലീസ് സുരക്ഷയിൽ പരിശോധന പിന്നീട് പുനരാരംഭിച്ചു. അതേസമയം നസറുദ്ദീനെതിരെ ആരോപണവുമായി ഒരുവിഭാഗം വ്യാപാരികളും രംഗത്തുവന്നു. വൈദ്യുതി വകുപ്പ്, ഇലക്ട്രിക്കൽ ഇൻസ്‌പെക്രേറ്റ്, റവന്യൂ, അഗ്നിശമനസേന തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യാഗോസ്ഥരടങ്ങിയ സംഘമാണ് പരിശോധന നടത്തുന്നത്. മിഠായിതെരുവിലെ ആയിരത്തി മുന്നൂറിലധികം കടകളിൽ ഒരാഴ്ചയ്ക്കകം പരിശോധന പൂർത്തിയാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News