ലീഗിന്റെ എസ്ഡിപിഐ-വെല്‍ഫെയര്‍ രഹസ്യബന്ധം അപകടകരമായ കൂട്ടുകെട്ടാണെന്ന് സിപിഐഎം; ഇത് ആര്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത വര്‍ധിപ്പിക്കാന്‍ സഹായിക്കും

മലപ്പുറം: മുസ്ലിംലീഗിന്റെ എസ്ഡിപിഐ, വെല്‍ഫെയര്‍ രഹസ്യബന്ധം അപകടകരമായ രാഷ്ട്രീയ കൂട്ടുകെട്ടെന്ന് സിപിഐഎം. മുസ്ലീമുകളെ ശത്രുവായി കണ്ട് കടന്നാക്രമണങ്ങള്‍ നടത്തുന്ന ആര്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കുമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എ വിജയരാഘവന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും പാവപ്പെട്ട വിശ്വാസികള്‍ക്കെതിരായ നീക്കത്തെ മതേതരവാദികള്‍ എതിര്‍ത്ത് തോല്‍പ്പിക്കണമെന്നും വിജയരാഘവന്‍ ആവശ്യപ്പെട്ടു.

ബിജെപി ഉയര്‍ത്തുന്ന തീവ്ര ഹിന്ദുത്വത്തിനെതിരെ മുസ്ലീം വോട്ടുകള്‍ ഏകീകരിപ്പിക്കുക എന്ന അപകടകരമായ രാഷ്ട്രീയമാണ് മലപ്പുറത്ത് ലീഗും യുഡിഎഫും നടത്തുന്നതെന്ന വിലയിരുത്തലിലാണ് സിപിഐഎം. കാരണം വിശദീകരിക്കാനാവാത്തത് കൊണ്ടാണ് എസ്ഡിപിഐയും വെല്‍ഫെയര്‍ പാര്‍ട്ടിയും നിലപാട് വ്യക്തമാക്കാത്തത്. വര്‍ഗീയവാദികളും മതമൗലിക വാദികളും, തീവ്രവാദികളും ചേരുന്ന കൂട്ടുകെട്ട് വലിയ അപകടം ഉണ്ടാക്കും. ആര്‍എസ്എസിന് സഹായകമാകുന്ന നിലപാട് കൂടിയാണ് ലീഗും യുഡിഎഫും സ്വീകരിക്കുന്നതെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവന്‍ പറഞ്ഞു.

ഇസ്ലാം മതവിശ്വാസികളായ ഭൂരിപക്ഷം വരുന്ന മതേതരവാദികളെ നിരാശപ്പെടുത്തുന്ന നിലപാടാണിത്. ഇത് തിരിച്ചറിഞ്ഞ് മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാവരും തയ്യാറാകണം. കോണ്‍ഗ്രസ് അടക്കമുളള പാര്‍ട്ടികള്‍ ഇനിയെങ്കിലും നിലപാട് വ്യക്തമാക്കണമെന്നും വിജയരാഘവന്‍ ആവശ്യപ്പെട്ടു

ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയതയോട് വിട്ടു വീഴ്ചയില്ലെന്ന് വ്യക്തമാക്കുന്ന എല്‍ഡിഎഫ്, ഇത് വോട്ടര്‍മാരിലെത്തിക്കാനുളള പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാനുളള തയ്യാറെടുപ്പിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News