ചുട്ടുപൊള്ളി മുംബൈ; വരുംദിവസങ്ങളില്‍ ചൂടു കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം; നഗരവാസികള്‍ ആശങ്കയില്‍

മുംബൈ: ഉത്തരേന്ത്യ ചുട്ടുപൊള്ളുമ്പോഴും സൂര്യതാപത്തിന്റെ തീവ്രത മുംബൈ നഗരവാസികള്‍ക്ക് അത്രമേല്‍ അനുഭവപ്പെട്ടിരുന്നില്ല. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കനത്ത പേമാരിയാണ് മുംബൈയെ വലച്ചിരുന്നത്. എന്നാല്‍ ഇത്തവണ കഥ മാറി. നഗരം കനത്ത വേനലില്‍ ചുട്ടുപൊള്ളുകയാണ്.

തിങ്കളാഴ്ച മുംബൈയില്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം നഗരത്തിലെ ഏറ്റവും കൂടിയ താപനിലയാണിത്. ഒരൊറ്റ ദിവസം കൊണ്ട് 3.1 ഡിഗ്രിയാണ് നഗരത്തില്‍ താപനില ഉയര്‍ന്നത്. മീറ്റിയറളോജിക്കല്‍ വകുപ്പ് നല്‍കുന്ന കണക്ക് പ്രകാരം നഗരപ്രാന്തങ്ങളിലും താപനില ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. സാന്താക്രൂസില്‍ 38.4 ഉം, കൊളാബയില്‍ 33.4 മാണ് ചൂട്. വരുംദിവസങ്ങളില്‍ ചൂടു കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്‍കിയത് നഗരവാസികളെ കുറച്ചൊന്നമല്ല ആശങ്കയിലാക്കിയിരിക്കുന്നത്.

ചൂടു ഓരോ ദിവസവും വര്‍ദ്ധിക്കുമെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നത്. രാജസ്ഥാനില്‍ നിന്നുള്ള വടക്ക് പടിഞ്ഞാറന്‍ കാറ്റാണ് താപനില വര്‍ദ്ധിക്കാന്‍ കാരണമാകുന്നത്. കാലാവസ്ഥ വ്യതിയാനവും മഴ കുറഞ്ഞതുമാണ് വരണ്ട കാറ്റിനെ മുംബൈയില്‍ എത്തിച്ചത്. മഹാരാഷ്ട്രയിലെ മറ്റ് ജില്ലകളിലും സ്ഥിതി വ്യത്യസ്തമല്ല. മധ്യ മഹാരാഷ്ട്രയിലും വിധര്‍ഭ മേഖലയിലും 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് താപനില.

വരും മാസങ്ങളില്‍ മഴ പെയ്യാനുള്ള സാധ്യത വിരളമായതിനാല്‍ ചൂടില്‍ ശമനമുണ്ടാകില്ല. ചൂട് അടിക്കടി കൂടുന്ന പശ്ചാത്തലത്തില്‍ പൊടിക്കാറ്റിനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. പകല്‍ പുറത്ത് ജോലി ചെയ്യുന്നവരുടെ സമയക്രമം സംബന്ധിച്ച് സര്‍ക്കാര്‍ ഇതുവരെ നിര്‍ദ്ദേശങ്ങളൊന്നും നല്‍കിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News