സീന്‍ ലീക്കിംഗ് ഒന്നും ആരാധകര്‍ക്ക് പ്രശ്‌നമല്ല; ഗ്രേറ്റ് ഫാദറിനെ സ്വീകരിക്കാന്‍ വന്‍ ഒരുക്കങ്ങളുമായി മമ്മൂട്ടി ഫാന്‍സ്

നവാഗതനായ ഹനീഫ് അദാനി മെഗാ സ്റ്റാര്‍ മമ്മൂട്ടിയെ വച്ച് അണിയിച്ചൊരുക്കിയ ഗ്രേറ്റ് ഫാദര്‍ 30നു റിലീസ് ചെയ്യാനിരിക്കെ ചിത്രത്തിന്റെ ഒരു രംഗം പുറത്തുവന്നത് ആദ്യമൊരു അങ്കലാപ്പ് സൃഷ്ടിച്ചെങ്കിലും ഇപ്പോള്‍ പതിന്മടങ്ങു ആവേശത്തില്‍ തന്നെയാണ് ലോകമെങ്ങുമുള്ള മമ്മൂട്ടി ആരാധകര്‍. പുറത്തുവന്ന രംഗം കണ്ടതോടെ കുടുംബ പ്രേക്ഷകര്‍ കൂടുതലായി സിനിമയെ ഏറ്റെടുക്കും എന്ന വിശ്വാസമാണ് ഫാന്‍സിന്.

ലോകമെമ്പാടുമുള്ള മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്. ഇതിനിടെ അമേരിക്കയിലെ മമ്മൂട്ടി ആരാധകര്‍ പരിപൂര്‍ണ്ണമായും വിദേശികളായ മമ്മൂട്ടി ഫാന്‍സിനെ അണിനിരത്തി നിര്‍മ്മിച്ച ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായി മാറി.

നേരത്തെ ചിത്രത്തിന്റെ അണിയറ ശില്‍പ്പികള്‍ പുറത്തു വിട്ട, ഒരു കോടി വ്യൂവേഴ്‌സ് എന്ന ചരിത്ര നേട്ടം സ്വന്തമാക്കിയ, ഒഫീഷ്യല്‍ ടീസറിനെ അനുകരിച്ചാണ് മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണലിന്റെ അമേരിക്കന്‍ ഘടകം പ്രോമോ വീഡിയോ പുറത്തിറക്കിയത്. വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്ന അമേരിക്കന്‍ സ്വദേശികളായ ഉദ്യോഗസ്ഥര്‍ മുതല്‍ വീട്ടമ്മമാര്‍ വരെ മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദര്‍ കാണാന്‍ തങ്ങളും കാത്തിരിക്കുകയാണെന്നാണ് പറയുന്നത്. അമേരിക്കയിലെ ഫാന്‍സില്‍ മൂന്നു ഡസനോളം വിദേശ പൗരന്മാര്‍ വരെയുണ്ട്. മമ്മൂട്ടിയുടെ എവര്‍ ഗ്രീന്‍ ക്ലാസിക്കുകള്‍ ഇംഗ്ലീഷ് സബ് ടൈറ്റിലുകളുടെ സഹായത്തോട് കൂടിയാണ് ഇവര്‍ ആസ്വദിക്കുന്നത്.

ഒരു മലയാള സിനിമയുടെ റിലീസിന് മുമ്പ് വിദേശികളായ ആരാധകര്‍ ഇത്രയും കാത്തിരുന്ന ചരിത്രമുണ്ടായിട്ടില്ല. മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് റോബര്‍ട്ടിന്റെ ഫേസ്ബൂക്ക് പേജിലൂടെ പുറത്തു വിട്ട ഫാന്‍സ് പ്രോമോ വീഡിയോ ആയിരക്കണക്കിന് ആരാധകരാണ് ഇതിനോടകം ഷെയര്‍ ചെയ്തത്. കൂടാതെ വാട്‌സ്അപ് പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ട്രെന്‍ഡ് സൃഷ്ടിക്കാന്‍ വീഡിയോക്ക് ആയിട്ടുണ്ട്.

അമേരിക്കയില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തുന്ന തീയതി അറിയാന്‍ കാത്തിരിക്കുന്ന ആരാധകര്‍ അവിടെയും ഫാന്‍സ് ഷോകള്‍ ഉള്‍പ്പടെ വമ്പന്‍ ആഘോഷ പരിപാടികളാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News