പേരാമ്പ്രയില്‍ അധ്യാപകന്‍ 10ലേറെ വിദ്യാര്‍ത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മൊഴിയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

കോഴിക്കോട്: പേരാമ്പ്രയില്‍ വിദ്യാര്‍ഥികളെ അധ്യാപകന്‍ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി. ആവള ഗവ. മാപ്പിള എല്‍പി സ്‌കൂളിലെ 10ലേറെ വിദ്യാര്‍ത്ഥികളെയാണ് അധ്യാപകന്‍ പീഡനത്തിനിരയാക്കിയത്.

ആവള ഗവ. മാപ്പിള എല്‍പി സ്‌കൂളിലെ നാലാം ക്ലാസിലെ വിദ്യാര്‍ത്ഥികളെയാണ് അധ്യാപകന്‍ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത്. സ്‌കൂള്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ഒഴിഞ്ഞ മുറിയില്‍ വച്ചായിരുന്നു പീഡനം. പത്തിലധികം ആണ്‍കുട്ടികള്‍ അധ്യാപകന്റെ പീഡനത്തിന് ഇരയായി.

കുട്ടികള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ മൊഴിയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉള്ളത്. കുട്ടികളുടെ മൊഴി ചൈല്‍ഡ് ലൈന്‍ അധികൃതര്‍ മേപ്പയ്യൂര്‍ പൊലീസിന് കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News