ഭീഷ്മര്‍ ബിഗ് ബി തന്നെ; എംടിയുടെ രണ്ടാമൂഴത്തില്‍ അമിതാഭ് ബച്ചനുണ്ടെന്ന് സ്ഥിരീകരണം

മോഹന്‍ലാല്‍ ഭീമനാകുന്ന എംടി വാസുദേവന്‍ നായരുടെ നോവലിനെ അധികരിച്ചുളള രണ്ടാമൂഴം എന്ന സിനിമയില്‍ ഭീഷ്മരായി അമിതാഭ് ബച്ചനെത്തുന്നു. സിനിമയുടെ സംവിധായകന്‍ ശ്രീകുമാര്‍ ഇക്കാര്യം സ്ഥിരീകരിച്ചു.

‘അമിതാഭ് ബച്ചന്‍ രണ്ടാമൂഴത്തില്‍ ഭീഷ്മരാകുമെന്ന് ഉറപ്പായി. സിനിമക്കായി മറ്റു പ്രത്യേകതളൊന്നും കഥാപാത്രത്തിന് വരുത്തുന്നില്ല. പുസ്തകത്തിലെ പ്രത്യേകതകള്‍ തന്നെയാണ് കഥാപാത്രത്തിനുണ്ടാവുക’.-സംവിധായകന്‍ പറയുന്നു.

ഐശ്വര്യറായി ചിത്രത്തിന്റെ ഭാഗമാകുന്നുവെന്ന വാര്‍ത്ത ശ്രീകുമാര്‍ നിഷേധിച്ചു. മോഹന്‍ലാലും അമിതാഭ് ബച്ചനും മാത്രമാണ് ഉറപ്പായിരിക്കുന്നത്. മറ്റു താരങ്ങളെ താമസിയാതെ പ്രഖ്യാപിക്കുമെന്നും ശ്രീകുമാര്‍ പറഞ്ഞു.

പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിന്റെ സ്റ്റണ്ട് മാസ്റ്റര്‍. ബാഹുബലിയെ മറി കടക്കുന്ന ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിലുണ്ടാവുക. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന രണ്ടാമൂഴത്തിന് കോടികളുടെ മുതല്‍ മുടക്കുണ്ടാവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel