ബിനാലെ കാണാന്‍ ഇത്തവണയും മമ്മൂട്ടി എത്തി; അപ്രതീക്ഷിതമായി എത്തിയ അതിഥിയെ കണ്ട് ആവേശഭരിതരായി സന്ദര്‍ശകര്‍; ബിനാലെക്ക് സ്ഥിരം വേദിയൊരുക്കുമെന്ന സര്‍ക്കാര്‍ തീരുമാനം സന്തോഷകരം

കൊച്ചി: മുന്‍ വര്‍ഷങ്ങളിലെപ്പോലെ ബിനാലെ കാണാന്‍ ഇത്തവണയും മമ്മൂട്ടി എത്തി. രാവിലെ പതിനൊന്നരയോടെയാണ് മമ്മൂട്ടി ആസ്പിന്‍ വാള്‍ ഗേറ്റിലെത്തിയത്. ബിനാലെ വേദിയിലേക്ക് അപ്രതീക്ഷിതമായി കടന്നു വന്ന അതിഥിയെ കണ്ട് മറ്റ് ബിനാലെ സന്ദര്‍ശകര്‍ ആവേശഭരിതരായി ഒപ്പം ചേര്‍ന്നു. ഓരോ ഇന്‍സ്റ്റലേഷനും മമ്മൂട്ടി നടന്നു കണ്ടു. ബിനാലെ ഫൗണ്ടേഷന്‍ ഭാരവാഹികളായ ബോസ് കൃഷ്ണമാചാരിയും റിയാസ് കോമുവും കലാസൃഷ്ടികളെക്കുറിച്ച് മമ്മൂട്ടിക്ക് വിശദീകരിച്ചുകൊടുത്തു.

പ്രകൃതിദത്ത കലാരൂപങ്ങള്‍ കണ്ടെടുത്ത് ആവിഷ്‌ക്കരിച്ചിരിക്കുകയാണ് ബിനാലെയിലെന്ന് മമ്മൂട്ടി പറഞ്ഞു. മനുഷ്യന്റെ ആസ്വാദനം ഇവിടെ പ്രകൃതിയോടിണങ്ങി ചേര്‍ന്നിരിക്കുന്നു. ചായവും ക്യാന്‍വാസുമില്ലാതെ പ്രകൃതിയുടെ സ്വാഭാവികത കലാരൂപങ്ങളായി മാറിയിരിക്കുന്നു. പോസ്റ്റ് മോഡേണ്‍ കലകളെയാണ് ബിനാലെയില്‍ പ്രോത്സാഹിപ്പിച്ചിരിക്കുന്നത്. കടന്നു പോയ കാലഘട്ടത്തിന്റെ കലാകാരന്‍മാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കണമെന്നും മമ്മൂട്ടി അഭിപ്രായപ്പെട്ടു.

ബിനാലെക്ക് സ്ഥിരം വേദിയൊരുക്കുമെന്ന സര്‍ക്കാര്‍ തീരുമാനം ഏറെ സന്തോഷകരമാണ്. നിലവില്‍ മൂന്നു മാസത്തെ പ്രോഗ്രാം എന്നുള്ളത് വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന തരത്തില്‍ ചാര്‍ട്ട് ചെയ്യപ്പെടണമെന്നും മമ്മൂട്ടി പ്രതികരിച്ചു. 2 മണിക്കൂറോളം ചെലവഴിച്ച് മുഴുവന്‍ കലാസൃഷ്ടികളും കണ്ടശേഷമാണ് മമ്മൂട്ടി ബിനാലെ വേദിയില്‍ നിന്നും മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News