കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തെ അപമാനിച്ച് കേന്ദ്രസര്‍ക്കാര്‍: ശ്രീനാരായണഗുരുവിനെ ഈഴവനാക്കി അക്ഷരം നിരത്തി

ദില്ലി: ഐസിഎസ്ഇ സിലബസിലെ എട്ടാം ക്ലാസ് പാഠപുസ്തകത്തിലാണ് ശ്രീനാരായണ ഗുരുവിനെ ഈഴവരുടെ നേതാവായി ചിത്രീകരിച്ചത്. സാമൂഹ്യപരിഷ്‌കര്‍ത്താക്കളുടെ വിവരങ്ങള്‍ പറയുന്ന പാഠഭാഗത്താണിത്. രാജാറാ മോഹന്‍ റോയിയും സ്വാമി വിവേകാനാന്ദനും ഇടം പിടിച്ചെടുത്താണ് ഗുരുവിനെ മാത്രം ജാതി ഐഡന്റിറ്റി നല്‍കി ചുരുക്കി കണ്ടത്.

കേരളത്തെ സംബന്ധിച്ച് ആധുനിക ജനാധിപത്യ പുരോഗതികള്‍ക്ക് നിദാനമായ വഴികള്‍ പോലും ശ്രീനാരായണനടക്കമുള്ള നവോന്ഥാന നായകരിലാണ് ചെന്നെത്തുക എന്നിരിക്കെയാണ് വസ്തുതകള്‍ക്ക് വിരുദ്ധമായി ഒരു വിദ്യാഭ്യാസ സിലമ്പസ് വിഷയം വളച്ചൊടിച്ചത് എന്ന് വിചക്ഷണര്‍ പോസ്റ്റിട്ടു കഴിഞ്ഞു. വേണ്ടത് പോലെ പഠനങ്ങള്‍ നടത്താതെ യുളള ജാഗ്രതക്കുറവാണ് ഇതെന്ന് മറ്റുചിലര്‍. പക്ഷെ ഇതുവരെ ഈ കേന്ദ്ര സിലബസുമായി ബന്ധപ്പെട്ടവരാരും ഇതിനോട് പ്രതികരിച്ചിട്ടില്ലെന്ന് ശ്രദ്ധേയമാണ്.

മാത്രമല്ല, കുട്ടികളുടെ മനസിലേക്ക് ഗുരുവിനെ ഈഴവനായി ചുരുക്കി കാണിക്കുക വഴി എത്താവുന്ന സന്ദേശം അപകടകരമാണ്. ആധികാരികമെന്ന് കരുതുന്ന പാഠപുസ്തകങ്ങളിലും വിദ്യാഭ്യാസ പ്രവര്‍ത്തനത്തിലും കയറികൂടുന്ന ചീത്ത സന്ദേശങ്ങള്‍ക്കെതിരെ കേരളത്തില്‍ വേണ്ടവണ്ണം പ്രതികരണങ്ങളും കണ്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News