പിണറായി വിജയന്റെ തല കൊയ്യാന്‍ ഇനാം പ്രഖ്യാപിച്ച കുന്ദന്‍ ചന്ദ്രാവത് അറസ്റ്റില്‍; നടപടി വധഭീഷണി കേസില്‍

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയന്റെ തല കൊയ്യാന്‍ ഇനാം പ്രഖ്യാപിച്ച കുന്ദന്‍ ചന്ദ്രാവത് അറസ്റ്റില്‍. വധഭീഷണി കേസിലാണ് നടപടി.

പിണറായി വിജയന്റെ തല കൊയ്യുന്നവര്‍ക്ക് ഒരു കോടി രൂപ ഇനാം നല്കുമെന്നാണ് കുന്ദന്‍ ചന്ദ്രാവത് പ്രഖ്യാപിച്ചത്. ഉജ്ജയിനിയില്‍ ഇന്നലെയാണ് ചന്ദ്രാവത് അറസ്റ്റിലായത്. വധഭീഷണിക്കേസില്‍ ചന്ദ്രാവത്തിനെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് റിമാന്‍ഡ് ചെയ്തിരുന്നു. മാധവ് നഗര്‍ പൊലീസ് എടുത്ത കേസിലാണ് നടപടി.

ഉജ്ജയിനിയില്‍ത്തന്നെ ഒരു പൊതുയോഗത്തിലാണ് ചന്ദ്രാവത് പിണറായിക്കെതിരേ വധഭീഷണി മുഴക്കിയത്. ചന്ദ്രാവത്തിന്റെ പ്രസംഗം ദേശീയവിവാദമായി മാറിയിരുന്നു. ആദ്യം പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിച്ചും അതിനെ ന്യായീകരിച്ചുമുള്ള നിലപാടാണ് ചന്ദ്രാവത് എടുത്തത്. ആ ഘട്ടത്തില്‍ സംഘപരിവാര്‍ നേതാക്കളില്‍നിന്നും ചന്ദ്രാവത്തിനു പിന്തുണകിട്ടി. എന്നാല്‍, ചന്ദ്രാവത്തിന്റെ നടപടിക്കെതിരേ ദേശവ്യാപകമായി പ്രതിഷേധം ഉയരുകയായിരുന്നു. സിപിഐഎം കേരളത്തില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ വകവരുത്തുന്നു എന്ന ദേശവ്യാപക പ്രചാരണത്തില്‍ ഏര്‍പ്പെട്ടിരുന്ന ആര്‍എസ്എസിന്റെയും ബിജെപിയുടെയും വിശ്വാസ്യതയ്ക്കുതന്നെ ഇത് തിരിച്ചടിയായി. തുടര്‍ന്ന് ചന്ദ്രാവതിനെതിരേ ആര്‍എസ്എസ് നടപടിയും സ്വീകരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News