ഓര്‍മയിലെ സമരമുഖങ്ങള്‍: ഒരണസമരം

ജലഗതാഗതമാണ് ആദ്യകാലട്ടങ്ങളിൽ മനുഷ്യൻ ആശ്രയിച്ചിരുന്ന ഗതാഗതമാർഗം .1958 കാലഘട്ടത്തിലും കുട്ടനാട്ടുകാർ ആശ്രയിച്ചിരുന്നത് ജലഗതാഗതത്തെയാണ്.1957ൽ അതികാരമേറ്റ ഇ .എം എസ് മന്ത്രിസഭ കുട്ടനാട്ടിലെ ജലഗതാഗതം ദേശസാൽക്കരിച്ചതിന്‍റെ ഫലമായി മുതലാളിമാർക്ക് വൻനഷ്ട്ടം സംഭവിച്ചു തുടർന്ന് തൊഴിലാളികളുടെ വേതനം,ഭരണചിലവ് എന്നിവ കൂടി .നഷ്ട്ടം സഹിച്ചു സര്ക്കാരിന് സർവീസ് നടത്താൻ പറ്റാതെയായി .അതുകൊണ്ടുതന്നെ സർക്കാർ ബോട്ട് സർവീസ്സ് ചാർജ്ജ് വർദ്ദിപ്പിക്കൻ തീരുമാനിച്ചു.

ചാർജ്ജ് വർദ്ദനവിന്റെ ഭലമായി വിദ്യാർഥികളുടെ ബോട്ടുകൂലി ഒരണയായിരുന്നത്[ആറുപൈസ ]പത്തു നയാ പൈസയാക്കിമാറ്റി ഇതിനെതിരെ വിദ്യാർത്ഥികൾ രംഗത്തെത്തി .കുട്ടനാടൻ പ്രദേശത്ത് വിദ്യാർത്ഥികൾക്ക് ബോട്ടുടമകൾ നൽകിയിരുന്ന ഒരണ കൺസഷൻ നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് അവർ സമരം തുടങ്ങി.ചമ്പക്കുളം നദിക്കു കുറുകെ കയർവടം വലിച്ചുകെട്ടി ബോട്ടു ഗതാഗതം തടഞ്ഞുകൊണ്ടായിരുന്നു സമരത്തിന്‍റെ തുടക്കം.

ബോട്ടുഗതാഗതം തടസ്സപ്പെടുത്തിയതിന് ഇരുപതോളം വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇത് സമരത്തിന്റെ ശക്തി വർദ്ധിപ്പിച്ചു. ആലപ്പുഴ, കുട്ടനാട് താലൂക്കുകളിൽ പോലീസ് 144 പ്രഖ്യാപിച്ചു. കോൺഗ്രസ്സ്, ആർ.എസ്.പി തുടങ്ങിയ പാർട്ടികളിലെ നേതാക്കൾ വിദ്യാർത്ഥികളോട് നിയമം ലംഘിക്കാൻ ആഹ്വാനം ചെയ്തു. ഇതേ തുടർന്ന് 134 വിദ്യാർത്ഥികൾ അറസ്റ്റു ചെയ്യപ്പെട്ടു. 20000 ഓളം വിദ്യാർത്ഥികൾ പഠിപ്പുമുടക്കി സമരപാതയിലേക്കിറങ്ങി. സമരം സംസ്ഥാനത്തൊട്ടാകെ വ്യാപിച്ചു.സമരമുഖത്തേക്ക് വിദ്യാർത്ഥികളെ അണിനിരത്തിയത് കെ .എസ് .യു ആയിരുന്നു.

SAMRN

1957 മേയ്മാസത്തിലയിരുന്നു കെ .എസ് .യു വിൻറെ ജെനനം .കോണ്‍ഗ്രസ്സ് വനിതാ നേതാവ് ദേവകിക്രിഷ്ണന്റെ മകൻ രവീന്ദ്രൻ ആയിരുന്നു യൂണിയന്റെപ്രധാനനേതാവ് .ഇന്നത്തെ കോണ്‍ഗ്രസ് നേതാവ് വയലാർ രവി യായിരുന്നു ആ രവീന്ദ്രൻ.ബോട്ടുകൂലി കൂടിയത് വീണുകിട്ടിയ ഒരവസരമായിക്കണ്ട് കെ .എസ്.യു 1958.ജൂലൈ 14 ന്‌ സമരം പ്രെക്യപിച്ചു .സർക്കാർ സമരം തീർക്കാൻ യാതോരുനടപടിയും എടുത്തില്ല എന്ന് മാത്രമല്ല സമരത്തെ ചെറുത്തുതോൽപ്പിക്കുമെന്നു വി .എസ് അച്ചുധാനന്തൻ സെക്രട്ടറിയായ സി .പി .എം ആലപ്പുഴ ജില്ലാകമ്മിറ്റി പ്രെക്ക്യാ പിക്കുകയും ചെയ്തു .പിന്നീടു സമരം അക്രമാസക്തമാവുകയും സമരം നടത്തിയ വിദ്യാർത്ഥികൾക്കെതിരെ പോലീസ് ലാത്തി വീശുകയും ചെയ്തു 1958 ജൂലൈ 23 ന് വിദ്യാർത്ഥികളും തൊഴിലാളികളും തമ്മിൽ ആലപ്പുഴയിൽതെരുവുയുദ്ദംതന്നെ അരങ്ങേറി .പിന്നീടു സമരം എറണാകുളം ,കോട്ടയം ജില്ലകളിലേക്ക് പടർന്നുപിടിച്ചു .

പിക്കറ്റിങ്ങും ലാത്തിചാർജും 144 വകുപ്പ് പ്രേകാരമുള്ള നിരൊതനാക്ജ്ഞയും നിത്യ സംഭവമായിമാറി .എന്നാൽ സമരത്തെ ഒരുതരത്തിൽ കോണ്ഗ്രസ്പാർട്ടി എതിർക്കുകയാണ് ചെയ്തത് സമരത്തിനെതിരെ പോലീസ് നടത്തിയ കാടത്ത്വം ചില ഗന്ധിയന്മാരെപോലും ചൊടുപ്പിച്ചിരുന്നു.ഒടുവിൽ വിദ്യാർത്ഥികളുടെ യാത്രാക്കൂലി പ്രശ്നത്തെക്കുറിച്ച് പഠിക്കാൻ സർക്കാർ ഒരു കമ്മീഷനെ വെയ്കാമെന്നും, കമ്മീഷന്റെ റിപ്പോർട്ട് വരുന്നതുവരെ വിദ്യാർത്ഥികൾക്ക് ബോട്ടുകളിൽ യാത്ര സൗജന്യമായിരിക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചു. എന്നാൽ സർക്കാരിന്റെ ഈ നിർദ്ദേശം പ്രതിപക്ഷകക്ഷികൾക്ക് സ്വീകാര്യമായിരുന്നില്ല.സമരം തീർക്കാൻ ഗാന്ധീയനായ കെ .കേളപ്പൻ മുന്നോട്ടുവന്നു അങ്ങനെ ആഗസ്ത് 4ന് തീയതി സമരം അവസാനിച്ചു.

കെ.എസ്.യു എന്ന വിദ്യാർത്ഥിസംഘടയ്ക്ക് രാഷ്ട്രീയമായ അടിത്തറപാകിയ ഒരു സമരമായിരുന്നു ഒരണസമരം എന്നു കരുതപ്പെടുന്നു. കേവലം ഒരു വിദ്യാർത്ഥി സമരം എന്നതിലുപരി അധികാരത്തിലിരുന്ന കമ്മ്യൂണിസ്റ്റ് സർക്കാരിനെ താഴെയിറക്കാൻ നടന്ന വിമോചനസമരത്തിന്റെ ശക്തിവർദ്ധിപ്പിക്കുന്നതിനുള്ള സമരത്തിന്‍റെ വാതിലായിരുന്നു ഒരണസമരം എന്ന് ഇ.എം.എസ്സ് നമ്പൂതിരിപ്പാടിന്‍റെ അഭിപ്രായം ഇന്നും ചരിത്രത്തിൽ
രേഖയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News