കൊച്ചിയിൽ സിനിമാ നിർമാതാവിനെ ഗുണ്ടകള്‍ ആക്രമിച്ചു; മർദ്ദനമേറ്റത് മഹാസുബൈറിനും പ്രൊഡക്ഷൻ കൺട്രോളർക്കും; ഒരാൾ കസ്റ്റഡിയിൽ

കൊച്ചി: കൊച്ചിയിൽ സിനിമാ നിർമാതാവിനു നേരെ ഗുണ്ടാ ആക്രമണം. നിർമാതാവ് മഹാസുബൈറിനെയും പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയെയുമാണ് പത്തോളം പേർ ചേർന്ന് ആക്രമിച്ചത്. തമ്മനം എടശ്ശേരി മാൻഷൻ ഹോട്ടലിൽ വെച്ചാണ് സംഭവം. ബാറിലുണ്ടായ തർക്കമാണ് ആക്രമണത്തിനു പിന്നിലെന്നാണ് സൂചന. മഹാസുബൈറിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെവിക്കു പിന്നിൽ പരുക്കുണ്ടെങ്കിലും ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ തമ്മനം സ്വദേശിയായ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ജയറാം നായകനാകുന്ന ആകാശമിഠായി എന്ന സിനിമയുടെ ചിത്രീകരണം ഇടശ്ശേരി മാൻഷൻ ഹോട്ടലിൽ നടക്കുകയാണ്. ഇതിനിടയിൽ ഇവിടെയെത്തിയ ഗുണ്ടകൾ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഈസമയം അങ്ങോട്ടേക്ക് എത്തിയ മഹാസുബൈറിനെയും ബാദുഷയെയും ഗുണ്ടകൾ ഇരുമ്പുവടി കൊണ്ട് അടിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ ചെവിക്കും കഴുത്തിനുമാണ് പരുക്കേറ്റത്. പരുക്ക് സാരമുള്ളതല്ലെന്നാണ് സഹപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ഹോട്ടലിലെ ജീവനക്കാർക്കും സെക്യൂരിറ്റി ജീവനക്കാർക്കും മർദ്ദനമേറ്റിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here