നാലു വർഷങ്ങൾക്കു ശേഷം വിദേശത്തേക്ക് അണ്ടിപ്പരിപ്പ് കയറ്റുമതി; കാഷ്യു കോർപ്പറേഷൻ 28 ടൺ കയറ്റി അയച്ചു

കൊല്ലം: നാലു വർഷങ്ങൾക്കു ശേഷം കാഷ്യു കോർപ്പറേഷൻ വിദേശത്തേക്ക് അണ്ടിപ്പരിപ്പ് കയറ്റുമതി തുടങ്ങി. 28 ടൺ പരിപ്പാണ് ദുബായിലേക്ക് കയറ്റുമതി ചെയ്തത്. ആഭ്യന്തര വിപണയിൽ ലഭിക്കുന്ന വില കയറ്റുമതിയിലൂടെ ലഭിക്കില്ലെങ്കിലും വിദേശനാണ്യം ലക്ഷ്യമിട്ടാണ് കയറ്റുമതി പുനരാരംഭിച്ചത്.

700 ടിനുകളിലായി 320 ഗ്രേഡിൽ പെട്ട 28 ടൺ പരിപ്പ് 2 കണ്ടെയ്‌നറുകളിലായി ദുബായിലേക്ക് കയറ്റി അയച്ചു. കാഷ്യു കോർപ്പറേഷൻ ചെയർമാൻ എസ് ജയമോഹൻ കയറ്റുമതി ഫ് ളാഗ് ഓഫ് ചെയ്തു.

കയറ്റുമതിയിലൂടെ ആഭ്യന്തരവിപണിയിലെ വില ലഭിക്കില്ലെങ്കിലും വിദേശനാണ്യത്തിലാണ് കോർപ്പറേഷന്റെ നോട്ടം. ഇറക്കുമതി ചുങ്കത്തിലെ ഇളവും ഇൻസന്റീവും വിദേശനാണ്യം നേടുക വഴി ലഭിക്കുമെന്നതാണ് പരിപ്പ് കയറ്റുമതിക്ക് കോർപ്പറേഷനെ പ്രേരിപ്പിക്കുന്നത്.

ഏറ്റവും നല്ല ഓഫർ ലഭിച്ച കരാറിനാണ് പരിപ്പ് വിറ്റത്. ഒരു കോടി രൂപയുടേതാണ് കരാർ. ജൈവ കൃഷിയിലൂടെ ഉൽപാദിപ്പിച്ച തോട്ടണ്ടി സംസ്‌കരിച്ചു ലഭിക്കുന്ന പരിപ്പ് പ്രത്യേക കേരള ബ്രാൻഡ് ആയി വിപണിയിൽ ഇറക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News