ഇന്നു കയ്യൂർ രക്തസാക്ഷി ദിനം

കയ്യൂർ രക്തസാക്ഷിത്വത്തിന്റെ 74-ാം വാർഷികം. ബ്രിട്ടീഷ് കോളനി വാഴ്ചയ്ക്കും ജന്മിത്വത്തിനുമതിരെയുള്ള ഐതിഹാസികമായ കയ്യൂർ സമരത്തെ തുടർന്ന് നാല് ധീര സഖാക്കളായിരുന്നു രക്തസാക്ഷികളായത്. കർഷക ജാഥയെ ആക്രമിച്ച സുബ്രായൻ എന്ന പൊലീസുകാരൻ പുഴയിൽ വീണു മരിച്ചതിന്റെ പേരിലുണ്ടായ ഭീകരമായ പൊലീസ് നരനായാട്ടും സഖാകൾക്കെതിരെയുണ്ടായ കള്ളക്കേസുകളും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമര ചരിത്രത്തിലെ അവിസ്മരണീയമായ സംഭവങ്ങളാണ്.

കയ്യൂർ കേസിൽ ശിക്ഷിക്കപ്പെട്ട് അപ്പുവും ചിരുകണ്ടനും അബൂബക്കറും, കുഞ്ഞമ്പു നായരും 1943 മാർച്ച് 29 ന് കണ്ണൂർ സെട്രൽ ജയിലിൽ വെച്ച് തൂക്കിലേറ്റപ്പെട്ടു. അവരോടൊപ്പം വധശിക്ഷക്ക് വിധിക്കപ്പെട്ടിരുന്നുവെങ്കിലും ചൂരിക്കാടൻ കൃഷ്ണൻ നായരെ പ്രായപൂർത്തിയായില്ലെന്ന കാരണത്താൽ ശിക്ഷാഇളവ് നൽകി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News