പ്രവാസികൾക്ക് ഇരുട്ടടിയായി വിമാനക്കമ്പനികൾ നിരക്ക് കുത്തനെ കൂട്ടി; നിരക്ക് വർധന രണ്ടിരട്ടി വരെ

മലപ്പുറം: പ്രവാസികൾക്ക് ഇരുട്ടടിയായി വിമാനക്കമ്പനികളുടെ നടപടി. കേരളത്തിൽ നിന്നു വിദേശത്തേക്കും തിരിച്ചുമുള്ള വിമാനനിരക്കുകൾ കുത്തനെ കൂട്ടി. നാട്ടിലെയും ഗൾഫ് രാഷ്ട്രങ്ങളിലെയും വേനലവധിക്കാലം മുതലെടുത്താണ് വിമാനക്കമ്പനികൾ നിരക്ക് കുത്തനെ കൂട്ടിയിരിക്കുന്നത്. ഇതോടെ നിശ്ചയിച്ച തിയ്യതികളിൽ ടിക്കറ്റ് ലഭ്യമല്ലാത്തതും നിരക്കുവർധനയും കൂടിയായത് മലബാറിലെ ഉംറ തീർത്ഥാടകരെ വെട്ടിലാക്കി.

ഏപ്രിൽ ഒന്നുമുതൽ മെയ് രാണ്ടാം വാരം വരെയുള്ള ടിക്കറ്റുകൾക്കാണ് വിമാനക്കമ്പനികൾ ഫുൾ ഫെയർ ഈടാക്കുന്നത്. സൗദിയിലേക്ക് 12,000 രൂപ മുതലുള്ള ടിക്കറ്റ് നിരക്ക് അടുത്തയാഴ്ച മുതൽ 30,000 രൂപയ്ക്ക് മുകളിലാണ്. 8,000 രൂപ മുതൽ ലഭിച്ചിരുന്ന ഖത്തറിലേക്കുള്ള ടിക്കറ്റ് 24,000ത്തിനു മുകളിലായി. ദുബായിലേക്കുള്ള ടിക്കറ്റ് നിരക്ക് മൂന്നിരട്ടിക്കു മുകളിലായി. നാട്ടിലെ വേനൽക്കാല സ്‌കൂൾ അവധിയും കൂടെയെത്തുന്ന ഗൾഫ് നാടുകളിലെ വിദ്യാലയ അവധിയും മുന്നിൽക്കണ്ടാണ് ഇരുഭാഗങ്ങളിലേക്കുമുള്ള യാത്രാ നിരക്ക് കുത്തനെ കൂട്ടിയത്..

നാട്ടിൽ സ്‌കൂളുകൾ വേനലവധിക്ക് അടയ്ക്കുന്നതോടെ വിദേശത്തേക്ക് അവധിക്കാല യാത്രകൾ നടത്തുന്ന പ്രവാസികളുടെ കുടുംബങ്ങൾ ഉണ്ട്. ഒപ്പം തന്നെ ഗൾഫ് രാജ്യങ്ങളിൽ കുടുംബമായി താമസിക്കുന്നവർ അവിടെ സ്‌കൂൾ അടയ്ക്കുന്നതോടെ കുടുംബത്തെ നാട്ടിലേക്ക് അയയ്ക്കും. ഈ തിരക്ക് മുന്നിൽ കണ്ടാണ് വിമാനക്കമ്പനികൾ നിരക്ക് കുത്തനെ കൂട്ടിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here