ചോദ്യപേപ്പർ ചോർച്ചയ്ക്കു പിന്നിൽ വൻ അഴിമതിയെന്നു രമേശ് ചെന്നിത്തല; അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തലയുടെ സത്യാഗ്രഹം

തിരുവനന്തപുരം: ചോദ്യപേപ്പർ ചോർച്ചയ്ക്കു പിന്നിൽ വൻ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതിക്കാരെ കൽതുറുങ്കിൽ അടയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ്എസ്എൽസി, ഹയർസെക്കണ്ടറി പരീക്ഷാ ചോദ്യപേപ്പറുകൾ ചോർന്നതു സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നിൽ സത്യാഗ്രഹം അനുഷ്ടിക്കവെയാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം പറഞ്ഞത്.

വിദ്യാർത്ഥികൾ കടുത്ത ആശങ്കയിലായിട്ടും ശക്തമായ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകാത്തതെന്താണെന്നും ചെന്നിത്തല ചോദിച്ചു. ചോദ്യപേപ്പർ മാഫിയകളെ വിദ്യാഭ്യാസമന്ത്രി സംരക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സത്യാഗ്രഹ സമരം കെപിസിസി അധ്യക്ഷൻ എം.എം ഹസ്സൻ ഉദ്ഘാടനം ചെയ്തു. ഇതിനിടെ വേദിയിൽ ഇരിപ്പിടം ലഭിച്ചില്ലെന്ന് ആരോപിച്ച് കെ.മുരളീധരൻ ഇറങ്ങിപ്പോയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here