ശ്രദ്ധിക്കുക: ഭക്ഷണത്തിന് ശേഷം ഉടന്‍ ഇവ ചെയ്യരുത്

  •  പുകവലി: ആഹാരം കഴിച്ചശേഷം മധുരം നുണയുക, മുറുക്കുക, പുകവലിക്കുക എന്നിവ ശീലമാക്കിയവര്‍ നിരവധിയാണ്. ഇതില്‍ പുകവലിയാണ് ആരോഗ്യത്തിന് ഏറെ ഹാനികരം. ഭക്ഷണത്തിന് ശേഷം ഉടനുള്ള പുകവലി ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ആഹാരത്തിന് ശേഷം ഒരു സിഗററ്റ് വലിക്കുന്നത് തുടര്‍ച്ചയായി 10 സിഗററ്റുകള്‍ വലിക്കുന്നതിന് തുല്യമാണ്.
  •  പഴങ്ങള്‍ കഴിക്കല്‍: പഴങ്ങള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കമെന്നാണ് പൊതുവെയുള്ള ധാരാണ. എന്നാല്‍ ഭക്ഷണത്തിന് ശേഷം ഉടന്‍ പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുന്നത് ശരീരത്തിന് അത്ര നല്ലതല്ല. ഇത്തരത്തില്‍ പഴങ്ങള്‍ കഴിക്കുന്നത് നെഞ്ചെരിച്ചില്‍, ദഹനക്കുറവ്, ഗ്യാസ് എന്നിവക്ക് കാരണമാകും.

fruits

  • ഉറക്കം: വയറുനിറഞ്ഞാല്‍ ചെറുമയക്കം പതിവാക്കിയവര്‍ നിരവധിയാണ്. പക്ഷെ ശീലം ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. പൊണ്ണത്തടി, ശാരീരികാസ്വാസ്ഥ്യം എന്നിവയായിരിക്കും ഈ ശീലത്തിന്റെ വിപരീത ഫലങ്ങള്‍.
  • കുളി: ഭക്ഷണത്തിന് ശേഷം ഉടനുള്ള കുളി ഒഴിവാക്കേണ്ടതാണ്. കൈകാലുകളിലെ അമിതരക്തയോട്ടത്തിന് ആഹാര ശേഷം ഉടനുള്ള കുളി കാരണമാകും.

tea

  • ചായ കുടി: ഭക്ഷണത്തിന് ശേഷം ചായയോ കാപ്പിയോ കുടിക്കുന്നവര്‍ നിരവധിയാണ്. ഹോട്ടല്‍ ഭക്ഷണത്തിന് ശേഷം പലര്‍ക്കും ഇത് നിര്‍ബന്ധമാണ്. ഭക്ഷണത്തിന് ശേഷമുള്ള ഈ ശീലം ശരീരത്തിന് ഒട്ടും നല്ലതല്ല. ശരീരത്തില്‍ അയേണിന്റെ സന്തുലിതാവസ്ഥക്ക് ഈ ചായകുടി കാരണമാകും.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here