മന്ത്രിമോഹവുമായി കുവൈത്തില്‍ നിന്നും പെട്ടിയുമെടുത്ത് തോമസ് ചാണ്ടി; പക്ഷെ ഇപ്പോള്‍ ഉറങ്ങിക്കിടന്നവനെ വിളിച്ച് ചോറില്ലെന്ന് പറയുന്ന സ്ഥിതി: കാണാം കോക്ക്‌ടെയില്‍

അങ്ങനെ കുട്ടനാടന്‍ സ്വപ്നങ്ങള്‍ പൂത്ത് പൂവണിഞ്ഞിരിക്കുകയാണ്. ഇത്രയും നാളും വായില്‍ വെള്ളമിറക്കി നോക്കി നിന്ന മന്ത്രി സ്ഥാനം ഇതാ തോമസ് ചാണ്ടി സാറിന്റെ കൈവെള്ളയില്‍ എത്തിയിരിക്കുന്നു. എന്‍സിപിക്ക് വേറെ ഓപ്ഷനില്ലാത്തതുകൊണ്ട് ചാണ്ടി സാറിന്റെ തലവര തെളിഞ്ഞു എന്ന് പറഞ്ഞാല്‍ മതിയല്ലോ. എന്‍സിപിയുടെ യോഗം ചേര്‍ന്ന് അടുത്ത മന്ത്രിയായി തോമസ് ചാണ്ടി സാറിനെ ഐകകണ്‌ഠ്യേന തെരെഞ്ഞെടുത്തു. പക്ഷെ ചാണ്ടി സാര്‍ ഇനിയും കാത്തിരിക്കണമെന്നാണ് കേന്ദ്രനേതൃത്വം പറയുന്നത്. ഉറങ്ങിക്കിടന്നവനെ വിളിച്ച് ചോറില്ലാ എന്ന് പറയും പോലെയായിപ്പോയി ഇത്. ചാണ്ടി സാറിന് ആകെ ഒരു കുഴപ്പം മാത്രമേ ഉള്ളൂ. ഒരു കോടീശ്വരനായിപ്പോയി എന്നതാണ് ആ കുഴപ്പം. മന്ത്രിപ്പണി സ്വീകരിച്ച് പാര്‍ട്ടിയെ രക്ഷിക്കാന്‍ കുവൈത്തില്‍ നിന്നും ഓടിയെത്തിയതാണ് തോമസ് ചാണ്ടി സാര്‍. നിര്‍ബന്ധിച്ചത് കൊണ്ട് മാത്രമാണ് ചാണ്ടി സാര്‍ ഈ ഭാരം ചുമക്കാന്‍ തയ്യാറായാത്. അല്ലേലും ഈ പണക്കാരുടെ കഷ്ടപ്പാടുവല്ലതും രാഷ്ട്രീയക്കാര്‍ക്ക് അറിയണോ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News