നാലുകെട്ടുമെന്ന് പേടിച്ച് മുസ്ലിം യുവാവിന് മകളെ വിവാഹം ചെയ്തുകൊടുക്കാതെ പിതാവ്; ഫായിസ് റഹ്മാന്‍ അങ്കിതയെ സ്വന്തമാക്കിയത് ഇങ്ങനെ

മുംബൈ: ഒരു മുസ്ലീം യുവാവിന് മകളെ കെട്ടിച്ച് കൊടുക്കേണ്ടി വന്നപ്പോള്‍ പിതാവിനുണ്ടായത് ഒരേ ഒരു ആശങ്കയാണ്. മുസ്ലിം പുരുഷന്‍മാര്‍ക്ക് നാല് തവണ വിവാഹം കഴിക്കാന്‍ അനുമതിയുണ്ടല്ലോ, എന്ന ആ പിതാവിന്റെ ആശങ്കയ്ക്കുമുന്നില്‍ ഫായിസ് റഹ്മാന്‍ തളര്‍ന്നില്ല. പ്രണയസാക്ഷാത്കാരത്തിന് കാമുകിയെ തന്നെ നാലുതവണ വിവാഹം കഴിക്കാന്‍ ഫായിസ് തീരുമാനിക്കുകയായിരുന്നു.

Muslim-couples-1

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ എംബിഎ വിദ്യാര്‍ത്ഥികളായിരിക്കുമ്പോളാണ് അങ്കിതയും ഫായിസും പ്രണയത്തിലായത്. എന്നാല്‍ വ്യത്യസ്ത മതവിഭാഗത്തില്‍പെട്ട ആളായതിനാല്‍ അങ്കിതയുടെ കുടുംബം വിവാഹത്തിന് ആദ്യം സമ്മതം നല്‍കിയില്ല. രണ്ടു വര്‍ഷത്തോളം മാതാപിതാക്കളുടെ അനുവാദത്തിനായി കാത്തിരുന്നു. ഫലമില്ലെന്ന് കണ്ടപ്പോള്‍ ഫയിസ് നേരെ അങ്കിതയുടെ വീട്ടിലെത്തി. അങ്കിതയുടെ പേരോ മതമോ മാറ്റില്ല, ബുര്‍ഖ ധരിക്കാന്‍ നിര്‍ബന്ധിക്കില്ല എന്നിങ്ങിനെയുള്ള ഉറപ്പുകളെല്ലാം നല്‍കി.

അപ്പോളാണ് അങ്കിതയുടെ പിതാവ് തന്റെ യഥാര്‍ഥ ആകുലത പങ്കുവച്ചത്. അങ്ങനെ അങ്കിതയെ നാല് തവണ വിവാഹം കഴിച്ച് ആ പ്രശ്‌നം പരിഹരിക്കാന്‍ ഫയിസ് തീരുമാനിച്ചു. 2015 ഫെബ്രുവരി 17ന് മുംബൈ രാംമന്ദറില്‍ നടത്തിയ ലളിതമായ ചടങ്ങോടെയായിരുന്നു ആദ്യ വിവാഹം. പിന്നീട് സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം അടുത്തവിവാഹം. ഗോവയില്‍ വച്ച് ഇരുവരുടെയും മതാചാരപ്രകാരമായിരുന്നു അടുത്ത രണ്ട് വിവാഹങ്ങള്‍.

Muslim-couples-2

Muslim-couples-3

Muslim-couples-4

Muslim-couples-5

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News