മിഠായിതെരുവില്‍ സുരക്ഷാ പരിശോധന തുടരുന്നു; എതിര്‍പ്പുമായി ഒരു വിഭാഗം വ്യാപാരികള്‍

കോഴിക്കോട്: മിഠായിതെരുവിന്റെ സുരക്ഷയ്ക്ക് ഏര്‍പ്പെടുത്തേണ്ട പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ വ്യാപാരികള്‍ക്ക് അനുവദിച്ച സമയ പരിധി അവസാനിച്ചതോടെ അന്തിമഘട്ട സംയുക്ത പരിശോധന ആരംഭിച്ചു. സ്ഥാപനങ്ങളില്‍ ഏര്‍പ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങള്‍ തൃപ്തികരമല്ലെങ്കില്‍ നടപടി സ്വീകരിക്കാനാണ് തിരുമാനം.

അതേസമയം, പരിശോധന നിര്‍ത്തി വയ്ക്കണം എന്നാവശ്യപ്പെട്ട് ടി. നസറുദീന്റെ നേതൃത്യത്തില്‍ ഒരു വിഭാഗം വ്യാപാരികള്‍ രംഗത്തെത്തി. വിഷു, ഈസ്റ്റര്‍ ഉല്‍സവ സീസണ്‍ കഴിയുന്നത് വരെ പരിശോധന നിര്‍ത്തി വയ്ക്കണമെന്നാണ് ആവശ്യം. എന്നാല്‍ മിഠായിതെരുവില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനയെ എതിര്‍ക്കുന്നത് അപഹാസ്യമാണെന്ന് വ്യാപാരി വ്യവസായി സമിതി പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News