നിര്‍മാതാവിന് നേരെ ആക്രമണം: പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് പൊലീസ്; സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടാകും

കൊച്ചി: കൊച്ചിയില്‍ സിനിമാ നിര്‍മാതാവുള്‍പ്പെടെയുള്ളവരെ അക്രമിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും പൊലീസ് പറഞ്ഞു. തമ്മനം പുല്ലേപ്പടി റോഡിലെ ഹോട്ടല്‍ എടശ്ശേരി മാന്‍ഷനില്‍ വച്ച് നിര്‍മാതാവ് മഹാസുബൈര്‍, സെക്യൂരിറ്റി ജീവനക്കാരന്‍ പ്രകാശന്‍ എന്നിവരെ അക്രമിച്ച കേസില്‍, കൊച്ചി സ്വദേശികളായ ആന്റണി, ഹിഷാം, കാള്‍ട്ടന്‍, സെഡ്രിക് മെന്റസ് എന്നിവരാണ് അറസ്റ്റിലായത്.

എറണാകുളം നോര്‍ത്ത് എസ്‌ഐ വിബന്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. വധശ്രമത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് അറിയിച്ചു.

മദ്യലഹരിയിലാണ് പ്രതികള്‍ ആക്രമണം നടത്തിയതെന്നും ഇവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും എറണാകുളം എസിപി കെ താല്‍ജി പറഞ്ഞു. ചെവ്വാഴ്ച രാത്രി പത്തരയോടെയായിരുന്നു ആക്രമണമുണ്ടായത്. പരുക്കേറ്റ നിര്‍മാതാവും സെക്യൂരിറ്റി ജീവനക്കാരനും ചികില്‍സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News