പന്തുപോലെ പാട്ടിനെയും തഴുകി റൊണാള്‍ഡീഞ്ഞോ; ഗായകനായ വീഡിയോ ആല്‍ബം ആരാധകര്‍ക്ക് മുന്നില്‍; ഇതിഹാസ താരത്തിന്റെ വേഷപ്പകര്‍ച്ച കാണാം

പാടിമയക്കാനും റൊണാള്‍ഡീഞ്ഞോ. കാല്‍പന്ത് കളിയില്‍ വിസ്മയങ്ങള്‍ തീര്‍ത്ത ബ്രസീല്‍ താരം റൊണാള്‍ഡീഞ്ഞോ പുതിയ വേഷത്തില്‍ ആരാധകര്‍ക്ക് മുന്നിലേക്ക്. ഗായകനായാണ് ഇതിഹാസ താരത്തിന്റെ വേഷപകര്‍ച്ച. രണ്ട് വര്‍ഷമായി ഫുട്‌ബോളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന റൊണാള്‍ഡീഞ്ഞോയുടെ ആദ്യ ഗാനം ‘സോസീഞ്ഞോ’ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. പന്തിനെ തഴുകി തഴുകി മുന്നേറുന്ന റൊണാള്‍ഡീഞ്ഞോയുടെ കളിശൈലി പോലെ തന്നെ ഗാനവും പതിഞ്ഞ മട്ടിലുള്ളതാണ്.

സോസീഞ്ഞോയെന്ന വാക്കിന്റെ അര്‍ഥം തനിച്ച് എന്നാണ്. ‘ഞാന്‍ തനിച്ചാണ്, ക്ഷീണിതനെന്ന് തോന്നുന്നില്ല, എന്നാല്‍ ശക്തനുമല്ല, ഭാഗ്യമെന്തെന്ന് ആര്‍ക്കറിയാം, എന്നിങ്ങനെയാണ് ഗാനത്തിലെ വരികള്‍. നാലു മിനിറ്റും 15 സെക്കന്റുമുള്ള റൊണാള്‍ഡീഞ്ഞോയുടെ ആദ്യ സോളോ ഗാനം ഇതിനകം തന്നെ സംഗീതപ്രേമികളുടെ ശ്രദ്ധയാകര്‍ഷിച്ചുകഴിഞ്ഞു.

2016ലെ റിയോ പാരാലിംപിക്‌സിന്റെ ഔദ്യോഗിക ഗാനത്തിലും ഗൗചോ എന്ന വിളിപ്പേരുള്ള റൊണാള്‍ഡീഞ്ഞോ പാടിയിരുന്നു. രണ്ട് വര്‍ഷമായി ഫുട്‌ബോള്‍ കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന 37കാരനായ റൊണാള്‍ഡീഞ്ഞോ ഇപ്പോള്‍ സ്പാനിഷ് ക്ലബ്ബായ ബാഴ്‌സലോണയുടെ അംബാസിഡറാണ്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ഫുട്‌സാല്‍ ചാമ്പ്യന്‍ഷിപ്പിന്റെ പ്രചരണാര്‍ത്ഥം റൊണാള്‍ഡീഞ്ഞോ കോഴിക്കോട്ടെത്തിയിരുന്നു.

ഗാനം കേള്‍ക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here