രാത്രി ഉറങ്ങാനാവുന്നില്ലേ? ഈ ആറു കാര്യങ്ങള്‍ ചെയ്താല്‍ മതിയാകും

നിദ്രാദേവിയുടെ കടാക്ഷം കാത്ത് രാത്രി കഴിച്ചു കൂട്ടുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. അത് കൂടി വരികയുമാണ്. ഉറക്കമില്ലായ്മ മനുഷ്യന്റെ ജൈവരാസ പരിണാമങ്ങളെ തകിടം മറിക്കുമെന്ന് ശാസ്ത്രവും ശരി വക്കുന്നു. ഉറക്കമില്ലാത്തവര്‍ക്കായി ഉറക്കം വരാനായി ആറു മാര്‍ഗങ്ങള്‍ ഇതാ.

  • കിടക്കാന്‍ പോകുന്നതിന് മുമ്പായി ഇളം ചൂടുവെളളത്തില്‍ കുളിക്കുക. ഉറക്കം ഒറ്റക്കാണെങ്കില്‍ പോലും കുളിക്ക് ശേഷം ശരീരം സുഗന്ധപൂരിതമാക്കുക.
  • നിങ്ങളുടെ കിടക്ക ഉറങ്ങാന്‍ സമയത്ത് മാത്രം ഉപയോഗിക്കുക. ലാപ്‌ടോപില്‍ സിനിമ കാണുന്നതിനും സ്‌നാക്‌സ് കഴിക്കുന്നതിനും ടേബിള്‍ ഉപയോഗിക്കുക. കിടക്ക കാണുമ്പോഴേ തലച്ചോറിന് തോന്നണം നിങ്ങള്‍ ഉറങ്ങാനാണ് വന്നതെന്ന്.
  • നിങ്ങളുടെ കിടപ്പറ സ്വര്‍ഗസമാനമാക്കുക. മുഷിഞ്ഞ് കെട്ടിക്കിടക്കുന്ന വസ്ത്രങ്ങള്‍ മാറ്റുക. കിടക്ക വിരിയും തലയിണയും മുഷിഞ്ഞതല്ല എന്ന് ഉറപ്പ് വരുത്തുക.
  • കിടപ്പ് മുറിയില്‍ സംഗീതമാകാം. എന്നാല്‍ അടിപൊളി ഗാനങ്ങള്‍ ഗുണം ചെയ്യില്ല.
  • നിങ്ങള്‍ കഥയെഴുതുന്ന ആളാകണമെന്നില്ല. പക്ഷെ ഒരു കഥ നിങ്ങള്‍ക്ക് സ്വയം പറയാം. കഥ പറഞ്ഞ് പറഞ്ഞ് ഉറങ്ങാം.
  • ഉറക്കത്തിന്റെ സമയം കൃത്യമാക്കുക. സാധാരണ രീതിയില്‍ രാത്രി 10ന് കിടന്ന് രാവിലെ 6ന് എഴുന്നേല്‍ക്കുക. ഫോണ്‍ സൈലന്റിലാക്കുക. ഗുഡ്‌നൈറ്റ് മെസേജുകളും മറുപടികളും രാത്രി 10ന് മുമ്പ് അയക്കുക.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News