മംഗളം സിഇഒയ്‌ക്കെതിരെ പൊലീസില്‍ പരാതി; തെറ്റിദ്ധാരണ പരത്തുന്ന ചിത്രം പ്രചരിപ്പിച്ചെന്ന് ആക്ഷേപം; പരാതി നല്‍കിയത് പരപ്പനങ്ങാടി സ്വദേശിനി

മലപ്പുറം : മംഗളം ചാനല്‍ സിഇഒ അജിത്കുമാറിനെതിരേ മലപ്പുറം പരപ്പനങ്ങാടി സ്വദേശി പോലിസില്‍ പരാതി നല്‍കി. സമൂഹമാധ്യമങ്ങള്‍ വഴി തെറ്റിദ്ധാരണ പരത്തുന്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്നു കാണിച്ച് പെണ്‍കുട്ടിയുടെ സഹോദരനാണ് പരാതി നല്‍കിയത്. മുന്‍ മന്ത്രി എകെ ശശീന്ദ്രനൊപ്പമുള്ള ചിത്രങ്ങളാണ് അജിത്കുമാര്‍ ദുരുദ്ദേശത്തോടെ പ്രചരിപ്പിച്ചത്.

മുന്‍ മന്തി എകെ ശശീന്ദ്രനെ അപകീര്‍ത്തിപ്പെടുത്താന്‍ പൊതുചടങ്ങില്‍ നാടമുറിയ്ക്കാന്‍ പെണ്‍കുട്ടിയില്‍നിന്ന് കത്രിക സ്വീകരിക്കുന്ന ചിത്രമാണ് ദുരുദ്ദേശത്തോടെ പ്രചരിപ്പിക്കുന്നത്. മംഗളം സിഇഒ അജിത്കുമാറാണ് വാട്‌സ് ഗ്രൂപ്പുകളില്‍ ചിത്രം ഷെയര്‍ ചെയ്തത്. പെണ്‍കുട്ടിയുടെ സഹോദരന്‍ പരപ്പനങ്ങാടി പോലിസിലാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്.

ഷാര്‍പ് ഐ, ഇന്നത്തെ പരിപാടി എന്നീ മാധ്യമപ്രവര്‍ത്തകരുടെ വാട്‌സ് ആപ് ഗ്രൂപ്പുകളിലാണ് അജിത്കമാര്‍ ചിത്രം ഷെയര്‍ ചെയ്തത്.. ചാനല്‍ ചര്‍ച്ചയില്‍ ശശീന്ദ്രന്റെ സ്ത്രീ ലമ്പടത്വം സൂചിപ്പിക്കാന്‍ അജിത്കുമാര്‍ ഈ ചിത്രം ഉയര്‍ത്തിക്കാണിച്ചു. കുടുംബത്തിന് പുറത്തിനിറങ്ങാനാവാത്ത സാഹചര്യം സൃഷ്ടിച്ചെന്നും പരാതിയില്‍ പറയുന്നു. പരാതി പോലിസ് സൈബര്‍ സെല്ലിന് കൈമാറി. ജില്ലാ പോലിസ് മേധാവിക്കും ഡിജിപിക്കും കൂടി പരാതി നല്‍കാനൊരുങ്ങുകയാണ് പെണ്‍കുട്ടിയുടെ കുടുംബം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News