ആര്‍ത്തവ ദിനങ്ങളില്‍ ശമ്പളത്തോടെയുള്ള അവധി നല്‍കാനൊരുങ്ങി ഇറ്റലി; ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു; തീരുമാനം തിരിച്ചടിയാകുമെന്നും വാദം

റോം: ആര്‍ത്തവ ദിനങ്ങളില്‍ സ്ത്രീകള്‍ക്ക് അവധി നല്‍കാനുള്ള ബില്‍ ഇറ്റാലിയന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ആര്‍ത്തവത്തിന്റെ ആദ്യ മൂന്ന് ദിനങ്ങളില്‍ ശമ്പളത്തോടെയുള്ള അവധി നല്‍കാന്‍ നിയമം കൊണ്ടുവരണമെന്നാണ് ആവശ്യം. വേദനാജനകമായ ആര്‍ത്തവദിനങ്ങളിലൂടെ കടന്നുപോകുന്ന യുവതികള്‍ക്ക് ഇത് വലിയ ആശ്വാസമാകുമെന്ന് കണ്ടാണ് ഇങ്ങനെയൊരു നീക്കം.

എതിര്‍പ്പുകളൊന്നും വന്നില്ലെങ്കില്‍ പാര്‍ലമെന്റ് ആവശ്യം അംഗീകരിക്കും. ജപ്പാന്‍- ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ നിലവില്‍ തന്നെ ഓരോ മാസവും സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി നല്‍കുന്നുണ്ട്. എല്ലാവര്‍ക്കും ഇത് സ്വീകാര്യമല്ലെങ്കില്‍ കൂടി സ്ത്രീകളെ സംബന്ധിച്ച് വളരെ ആത്മവിശ്വാസം നല്‍കുന്നതാണ് ഈ തീരുമാനമെന്ന് വിദഗ്ദര്‍ പറയുന്നു.

അതേസമയം, ഈ തീരുമാനം സ്ത്രീകള്‍ക്ക് തിരിച്ചടിയാകുമെന്ന വാദവും ചിലര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. സ്ത്രീകളെ ജോലിക്ക് എടുക്കുന്നതിന് മുന്‍പ് കമ്പനികള്‍ രണ്ട് വട്ടം ചിന്തിക്കാന്‍ ഈ തീരുമാനം കാരണമാകുമെന്നാണ് ഇവര്‍ വിലയിരുത്തുന്നത്. സ്ത്രീകളെ ജോലിക്കെടുന്നതോടെ അവര്‍ക്ക് നല്‍കേണ്ട ലീവിന്റെ എണ്ണത്തെ കുറിച്ചാകും കമ്പനികള്‍ ചിന്തിക്കുയെന്നാണ് ഇവരുടെ വാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News