മലിനീകരണം സൃഷ്ടിക്കുന്ന ബിഎസ് 3 വാഹനങ്ങള്‍ക്ക് വില്‍പ്പന നിരോധനം; ഏപ്രില്‍ ഒന്നുമുതല്‍ വില്‍പ്പന തടഞ്ഞ് സുപ്രിംകോടതി; വാണിജ്യ താല്‍പ്പര്യമല്ല, ജനങ്ങളുടെ ആരോഗ്യമാണ് പ്രധാനമെന്നും നിരീക്ഷണം

ദില്ലി : മലിനീകരണ നിയന്ത്രണ നിയമപ്രകാരം ഭാരത് സ്റ്റേജ് 3 (ബിഎസ് 3) വിഭാഗത്തിലുള്ള വാഹനങ്ങള്‍ ഏപ്രില്‍ ഒന്നുമുതല്‍ വില്‍ക്കരുതെന്ന് സുപ്രിംകോടതി. വാണിജ്യ താല്‍പ്പര്യമല്ല ജനങ്ങളുടെ ആരോഗ്യമാണ് പ്രധാനമെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. നിലവില്‍ സ്റ്റോക്കുള്ള വാഹനങ്ങള്‍ വില്‍ക്കുന്നതിന് നിരോധനത്തില്‍ ഇളവ് ആവശ്യപ്പെട്ട് വാഹന നിര്‍മ്മാതാക്കളും ഡീലര്‍മാരും നല്‍കിയ അപേക്ഷ സുപ്രിം കോടതി തള്ളി.

നിര്‍മ്മാണം പൂര്‍ത്തിയായ എട്ടു ലക്ഷത്തോളം വാഹനങ്ങള്‍ സ്റ്റോക്കുണ്ടെന്നും ഇത് വിറ്റഴിക്കാന്‍ അനുവദിക്കണമെന്നുമാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്. പുതിയ ബിഎസ് 3 വാഹനങ്ങളുടെ നിര്‍മ്മാണത്തിന് ഏപ്രില്‍ ഒന്നുമുതല്‍ നിരോധനം ഏര്‍പ്പെടുത്തി സ്റ്റോക്കുള്ളവ വിറ്റഴിക്കാന്‍ അനുവദിക്കണമെന്ന് വാഹന നിര്‍മ്മാതാക്കളും ഡീലര്‍മാരും ആവശ്യപ്പെട്ടിരുന്നു. ഇത് അനുവദിക്കാനാകില്ലെന്ന് സുപ്രിംകോടതി അറിയിച്ചു.

ഏപ്രില്‍ ഒന്നുമുതല്‍ ബിഎസ് 4 മാനദണ്ഡം നിലവില്‍വരുന്നതോടെ നേരത്തെ നിര്‍മിച്ച ബിഎസ് 3 വാഹനങ്ങള്‍ രാജ്യത്ത് വില്‍ക്കാന്‍ അനുവദിക്കില്ലെന്ന് എന്‍വയോണ്‍മെന്റ് പൊലൂഷന്‍ കള്‍ട്രോള്‍ അതോറിറ്റി നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് വാഹന നിര്‍മ്മാതാക്കളുടെ സംഘടനയായ സിയാം (സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ്) സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News