വിവാദ വാര്‍ത്ത സൃഷ്ടിച്ചത് അഞ്ചംഗ ഇന്‍വെസ്റ്റിഗേഷന്‍ സംഘം; ടീം അംഗമാകാനുള്ള നിര്‍ദ്ദേശത്തില്‍ വിയോജിപ്പ് അറിയിച്ചു; മംഗളത്തില്‍ സ്ത്രീയെന്ന നിലയില്‍പ്പോലും തുടരാനാവില്ലെന്നും രാജിവെച്ച മാധ്യമ പ്രവര്‍ത്തക അല്‍നീമ അഷ്‌റഫ്

തിരുവനന്തപുരം : മന്ത്രിയായിരുന്ന എകെ ശശീന്ദ്രനെതിരായ വിവാദ വാര്‍ത്ത സൃഷ്ടിച്ച്ത അഞ്ചംഗ ഇന്‍വെസ്റ്റിഗേഷന്‍ ടീമെന്ന് മംഗളം വാര്‍ത്താ ചാനലിലെ വനിതാ മാധ്യമ പ്രവര്‍ത്തക അല്‍ നീമ അഷ്‌റഫ്. പ്രത്യേക ടീമില്‍ അംഗമാകണമെന്ന് എഡിറ്റോറിയല്‍ മേധാവികള്‍ തന്നോട് ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ അതിന് തയ്യാറല്ലെന്ന് അറിയിച്ചുവെന്നും അല്‍നീമ അഷ്‌റഫ് പറയുന്നു.

മംഗളം ചാനലിലെ സബ് എഡിറ്ററായിരുന്നു അല്‍നീമ. മാനേജ്‌മെന്റിന് രാജിക്കത്ത് കൈമാറിയ ശേഷം ഫേസ്ബുക് പോസ്റ്റിലൂടെയാണ് വനിതാ മാധ്യമ പ്രവര്‍ത്തക രാജിക്കാര്യം അറിയിച്ചത്. മാധ്യമ പ്രവര്‍ത്തക എന്ന നിലയില്‍ മാത്രമല്ല സ്ത്രീയെന്ന നിലയിലും അസഹ്യമായ സാഹചര്യമായതിനാലാണ് രാജി വച്ചതെന്നും അല്‍നീമ അഷ്‌റഫ് പറയുന്നു.

ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ ഉദ്ദേശങ്ങള്‍ തന്റെ പ്രതീക്ഷയിലെ മാധ്യമ പ്രവര്‍ത്തനമല്ല എന്ന് അപ്പോള്‍ത്തന്നെ തോന്നി. പുറത്തുവിട്ട വാര്‍ത്തയിന്മേല്‍ ഒരുപാട് ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. സംഭവത്തോടെ സംസ്ഥാനത്തെ മുഴുവന്‍ മാധ്യമ പ്രവര്‍ത്തകരും സംശയത്തിന്റെ നിഴലിലും അപമാനിതരുമാണ്. ഇത് സങ്കടകരമാണ്. – അല്‍ നീമ പറയുന്നു.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News