റോഹിങ്ക്യകള്‍ കരയുമ്പോള്‍ ബുദ്ധനുറങ്ങുന്നുവോ?

മനുഷ്യരുടെ ദുഃഖം കാണാന്‍ കരുത്തില്ലാതെ, രാജ്യഭാരം ഉപേക്ഷിച്ച് ദുഖത്തിന്റെ കാരണമന്വേഷിച്ചലഞ്ഞ ബുദ്ധന്റെ അനുയായികള്‍ റോഹിങ്ക്യന്‍ മുസ്ലീങ്ങളെന്ന ന്യൂനപക്ഷങ്ങളെ കൂട്ടക്കൊല ചെയ്യുന്നതാണ് ഇന്ന് ചരിത്രത്തിലെ ഏറ്റവും വലിയ വിരോധാഭാസം.

ലോകത്ത് ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷമെന്ന് ഐക്യരാഷ്ട്രസഭ തന്നെ വിശേഷിപ്പിച്ച മ്യാന്‍മാറിലെ റോഹിങ്ക്യന്‍ മുസ്ലീങ്ങളുടെ കൂട്ടക്കുരുതിക്ക് മനുഷ്യാവകാശത്തിന്റെ അപ്പോസ്തല എന്നു വിശേഷിപ്പിക്കുന്ന ഓംഗ് സാന്‍ സൂക്കി തന്നെ മൗനാനുവാദം നല്‍കുമ്പോള്‍ മനുഷ്യത്വം മരവിച്ച് തന്നെ നില്‍ക്കുന്നു. മ്യാന്‍മറിലെ ഭഅരക്കാന്‍’ പ്രവിശ്യയില്‍ അധിവസിക്കുന്ന റോഹിങ്ക്യകള്‍ക്കു നേരെയുള്ള പീഡനപര്‍വം 1970കള്‍ മുതല്‍ തുടങ്ങുന്നു.

Rohingya-people-5

ബുദ്ധ സന്യാസിമാര്‍ തങ്ങളെ പീഡിപ്പിക്കുന്നതെന്തിനെന്നു പോലും അറിയാത്ത പാവം ജനത. ഇത്രയധികം പീഡനം ഏറ്റു വാങ്ങുന്ന മറ്റൊരു ജനവിഭാഗത്തെയും ചരിത്രത്തില്‍ കണ്ടെത്താനാകില്ല. ഒരു പക്ഷേ നാസികള്‍ നടത്തിയ കൂട്ടക്കൊലകളേക്കാള്‍ മനസാക്ഷി മരവിപ്പിക്കുന്ന നരഹത്യകള്‍ എന്നു വിശേഷിപ്പിക്കേണ്ടി വരും. മ്യാന്‍മറിലെ ബുദ്ധസന്യാസിമാര്‍ തെരുവുപട്ടികളെപ്പോലെ റോഹിങ്ക്യകളെ കൊന്നു തള്ളുമ്പോള്‍ ഐക്യരാഷ്ട്രസഭ പോലും നടത്തുന്ന ഇടപെടലുകള്‍ തൊലിപ്പുറത്തെ ലേപനം പുരട്ടലാകുന്നു.

Rohingya-people-3

Rohingya-people1

പിഞ്ചുകുഞ്ഞുങ്ങളെപ്പോലും അതിക്രൂരമായി കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയകളിലടക്കം പ്രചരിച്ചിട്ടും അവര്‍ക്കു വേണ്ടി എവിടെ നിന്നു പോലും ഒരു ചെറുവിരലനക്കവും ഉണ്ടാകാത്തതെന്തെന്ന ചോദ്യം ഉയരുന്നു. പീഡനങ്ങളില്‍ നിന്ന് രക്ഷ തേടി മലേഷ്യയിലേക്കും ഫിലിപ്പീന്‍സിലേക്കുമടക്കം പലായനം ചെയ്യാനൊരുങ്ങിയ നൂറുകണക്കിന് റോഹിങ്ക്യകളെ ബോട്ടുകളിലടക്കം കടലില്‍ മുക്കിത്താഴ്ത്തിയ ക്രൂരതയെ എന്തു പേരിട്ടു വിളിക്കണം. കടലാഴങ്ങളില്‍ ആണ്ടുപോയ പാവം മനുഷ്യര്‍ക്ക് വേണ്ടി നിലവിളിക്കാന്‍ ഇനി ഏതു ബുദ്ധനാണ് വരിക.

Rohingya-people-2

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News