മലമ്പുഴയില്‍ കുടിവെളളക്ഷാമം രൂക്ഷം; ശുദ്ധജല കിയോസ്‌കുകള്‍ സ്ഥാപിച്ചു

പാലക്കാട്: മലമ്പുഴയില്‍ കുടിവെളളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ ശുദ്ധജല കിയോസ്‌കുകള്‍ സ്ഥാപിച്ചു. വരള്‍ച്ചാ ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച കിയോസ്‌ക്കുകളുടെ ഉദ്ഘാടനം ഭരണപരിഷ്‌കാര ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ നിര്‍വ്വഹിച്ചു.

കുടിവെളളത്തിനായി നെട്ടോട്ടമോടുന്ന മലമ്പുഴക്കാര്‍ക്ക് ആശ്വാസമായാണ് ശുദ്ധജല കിയോസ്‌ക്കുകള്‍ സ്ഥാപിച്ചത്. മലമ്പുഴ പഞ്ചായത്തില്‍ കുടിവെളള ക്ഷാമം അതിരൂക്ഷമായ കൊല്ലംകുന്ന്, ആനക്കല്‍, അയ്യപ്പം പൊറ്റ വാര്‍ഡുകളിലെ 18 സ്ഥലങ്ങളിലാണ് കിയോസ്‌കുകള്‍ മുഖേനെ വെളളം എത്തിയ്ക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ നിര്‍വ്വഹിച്ചു.

5000 ലിറ്റര്‍ സംഭരണ ശേഷിയുളള കിയോസ്‌ക്കുകളിലേക്ക് വാട്ടര്‍ അതോറിറ്റി മലമ്പുഴ ജലശുദ്ധീകരണ ശാലയില്‍ നിന്നും വെളളം സൗജന്യമായി നല്‍കും. ഇത് കിയോസ്‌ക്കുകളില്‍ നിറയ്‌ക്കേണ്ട ചുമതല റവന്യൂ അധികൃതര്‍ക്കും പഞ്ചായത്തിനുമാണ്. 13.5 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel