പ്രതിഭക്കും കഠിനാധ്വാനത്തിനും പരിധി ആകാശം മാത്രം; ആകാശത്ത് പറത്താന്‍ പത്താം ക്ലാസ് വരെ മാത്രം പഠിച്ച സദാശിവന്‍ ഹെലികോപ്റ്റര്‍ ഉണ്ടാക്കിയത് ഇങ്ങിനെ

കോട്ടയം: അമ്പത്തിനാല് വയസുണ്ട് ഡി സദാശിവന്. നാലു വര്‍ഷമായി ശിവദാസന് ഊണിനും ഉറക്കത്തിനും സമയമില്ല. അല്ലെങ്കില്‍ ഊണിലും ഉറക്കത്തിലും ഒരേയൊരു ചിന്ത മാത്രം. എബി എന്ന സിനിമയിലെ വിനീത് ശ്രീനിവാസന്റെ ചിന്ത തന്നെ. തനിക്ക് പറക്കണം. അതിന് ഹെലികോപ്റ്റര്‍ ഉണ്ടാക്കണം.

നാല് വര്‍ഷം സഹനത്തിന്റെയും കഷ്ടപ്പാടിന്റെയും കാലം തന്നെയായിരുന്നു സദാശിവന്. വയസാം കാലത്ത് ഇയാള്‍ക്ക് വട്ടാണോ എന്ന് പരിഹസിച്ചവരുണ്ട്. വട്ടന്മാരെ ലോകം മാറ്റി മറിച്ചിട്ടുളളുവെന്ന് സദാശിവന്‍ മനസില്‍ പറഞ്ഞു. അങ്ങിനെ ഒരു മെക്കാനിക് ഹെലികോപ്റ്റര്‍ നിര്‍മ്മാതാവായി.

‘കാഞ്ഞിരപ്പളളി സ്‌കൂളിലെ അധ്യാപകനാണ് സ്‌കൂളില്‍ കുട്ടികളെ കാണിക്കാന്‍ ഹെലികോപ്റ്ററിന്റെ മാതൃകയുണ്ടാക്കാന്‍ പറഞ്ഞത്. ആഗ്രഹങ്ങള്‍ക്ക് പരിധിയില്ലല്ലോ. ഒരു ഹെലികോപ്റ്റര്‍ തന്നെയുണ്ടാക്കാന്‍ ഞാന്‍ തീരുമാനിച്ചു. സ്‌കൂളിനു മുകളിലൂടെ ഹെലികോപ്റ്റര്‍ പറക്കണം.’-സദാശിവന്‍ പറഞ്ഞു.

‘ഹെലികോപ്റ്ററിന് എഞ്ചിന്‍ വേണം. അങ്ങിനെ മാരുതി 800ന്റെ എഞ്ചിന്‍ സംഘടിപ്പിച്ചു. ഹെലികോപ്റ്ററിന്റെ പുറം ഭാഗം അലുമിനിയം കൊണ്ടാണ് ഉണ്ടാക്കിയത്. അകംഭാഗം ഇരുമ്പു കൊണ്ടും. ഓട്ടോറിക്ഷയുടെ ഗ്ലാസാണ് ഹെലികോപ്റ്ററിന്റെ മുമ്പില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒരു മാസത്തിനകം ഹെലികോപ്റ്റര്‍ പറത്താനാകും. എന്നാല്‍ വിവിധ ഏജന്‍സികളുടെ ലൈസന്‍സ് ലഭിക്കേണ്ടതുണ്ട്.’-സദാശിവന്‍ ആവേശത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News