രജനിയുടെ ‘2.0’ എത്തുന്നത് നാലു ഫോര്‍മാറ്റുകളില്‍; ചിത്രത്തിന്റെ അണിയറ വിശേഷങ്ങള്‍ തീരുന്നില്ല

റിലീസിന് തയ്യാറെടുക്കുന്ന ബ്രഹ്മാണ്ഡ രജനീകാന്ത് ചിത്രം 2.0 നാലു ഫോര്‍മാറ്റുകളില്‍. ആവേശത്തോടെ കാത്തിരിക്കുന്ന രജനി- അക്ഷയ്കുമാര്‍ ചിത്രം 2D, 3D, 3D IMAX, IMAX REAL 3D ഫോര്‍മാറ്റുകളിലാണ് അണിയറയില്‍ ഒരുങ്ങുന്നത്. വിവിധ ഫോര്‍മാറ്റുകളില്‍ ചിത്രം ഒരുക്കുന്നതിന് ഈ സാങ്കേതികവിദ്യയുളള ക്യാമറയിലാണ് സംവിധായകന്‍ ശങ്കര്‍ രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. ഇതിനായി ഹോളിവുഡില്‍ നിന്നാണ് ശങ്കര്‍ ക്യാമറയും സാങ്കേതിക വിദഗ്ധരും എത്തിച്ചത്. ഈ സാങ്കേതികവിദ്യയുള്ള ക്യാമറയില്‍ നിരവധി ഹോളിവുഡ് ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്.

ചിത്രത്തിന്റെ അണിയറ വിശേഷങ്ങള്‍ ഇതു കൊണ്ടും തീരുന്നില്ല. ശബ്ദ സാങ്കേതികവിദ്യയിലും അത്ഭുതങ്ങള്‍ ചിത്രത്തില്‍ പ്രതീക്ഷിക്കാവുന്നതാണ്. ശബ്ദസംവിധായകന്‍ റസൂല്‍ പൂക്കൂട്ടിയാണ് അണിയറയില്‍ ശബ്ദവിന്യാസങ്ങള്‍ ഒരുക്കുന്നത്. ചിത്രത്തിലെ ശബ്ദ ക്രമീകരണം പ്രേക്ഷകര്‍ക്ക് പുതിയ അനുഭവമായിരിക്കുമെന്ന് പൂക്കൂട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഡോള്‍ബി അറ്റ്‌മോസിനെ വെല്ലുന്ന ശബ്ദസംവിധാനങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഇതിനായി റിലീസിംഗ് കേന്ദ്രങ്ങളിലെ ശബ്ദ സംവിധാനങ്ങളില്‍ മാറ്റം വരുത്താന്‍ നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 350 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ഇനിയും അത്ഭുതങ്ങള്‍ ആരാധാകര്‍ പ്രതീക്ഷിക്കുന്നുണ്ട്. 110 കോടി രൂപക്കാണ് ചിത്രത്തിന്റെ സാറ്റ്‌ലൈറ്റ് അവകാശം വിറ്റത്. ഇതും റെക്കോഡാണ്. ദീപാവലിക്ക് തീയേറ്ററുകളിലെത്തുന്ന ചിത്രം തമിഴിന് പുറമെ ഹിന്ദി തെലുങ്കു ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here