കലാഭവന്‍ മണിയുടെ മരണകാരണം വ്യാജമദ്യം; മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍; മരണം അന്വേഷിക്കാനാവില്ലെന്ന് സിബിഐ

കൊച്ചി : കലാഭവന്‍ മണിയുടെ മരണകാരണം വ്യാജമദ്യം ആണെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. ആരോഗ്യവകുപ്പ് ഡയറക്ടര്‍ അധ്യക്ഷനായ മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. കലാഭവന്‍ മണിയുടെ ദുരൂഹമരണം സംബന്ധിച്ച് അന്വേഷിക്കാനാവില്ലെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു.

കേസ്സുകളുടെ ബാഹുല്യം കണക്കിലെടുത്ത് അന്വേഷണം ഏറ്റെടുക്കാന്‍ സാധിക്കില്ലന്നാണ് സിബിഐ നിലപാട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മണിയുടെ ഭാര്യയും സഹോദരനും സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി പരിഗണിക്കവേയാണ് സിബിഐ നിലപാട് അറിയിച്ചത്.

കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച അന്വേഷണം ഏറ്റെടുക്കണമെന്ന് സംസ്ഥാനസര്‍ക്കാരും ആവശ്യപ്പെട്ടിരുന്നു. എന്നല്‍ മരണത്തില്‍ അസ്വഭാവികതയോ ദുരൂഹതയോ ഇല്ലാത്ത സാഹചര്യത്തില്‍ അന്വേഷണം ആവശ്യമില്ലന്നാണ് സിബിഐ നിലപാട്. കരള്‍രോഗമാണ് മരണകാരണമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നതായി സിബിഐ ചൂണ്ടിക്കാട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News