ഡോണ്‍ ബുക്‌സ് – ബഷീര്‍ പുരസ്‌കാരം ഏഴാച്ചേരി രാമചന്ദ്രന്; പുരസ്‌കാരം സമഗ്ര സംഭാവന പരിഗണിച്ച്; പതിനായിരത്തൊന്നു രൂപയും പ്രശസ്തി പത്രവും ഫലകവും സമ്മാനിക്കും

കോട്ടയം : ഡോണ്‍ ബുക്‌സ് – ബഷീര്‍ പുരസ്‌കാരത്തിന് കവിയും എഴുത്തുകാരനുമായ ഏഴാച്ചേരി രാമചന്ദ്രനെ തെരഞ്ഞെടുത്തു. സമഗ്ര സംഭാവനയ്ക്കാണ് അവാര്‍ഡ്. പതിനായിരത്തൊന്നു രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം അടുത്ത മാസം കോട്ടയത്തുവെച്ച് സമര്‍പ്പിക്കും.

ഡോ. എംജി ശശിഭൂഷണ്‍, ഡോ. ടിഎന്‍ സീമ, ഡോ. കുരിയാസ് കുമ്പളക്കുഴി എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മറ്റിയുടേതാണ് തീരുമാനം. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം അടക്കം നിരവധി അംഗീകാരങ്ങളും പുരസ്‌കാരങ്ങളും ഏഴാച്ചേരി രാമചന്ദ്രന്‍ നേടിയിട്ടുണ്ട്. പ്രൊഫഷണല്‍ നാടക ഗാനരചനയ്ക്ക് മൂന്നുതവണ സര്‍ക്കാര്‍ പുരസ്‌കാരവും ചലച്ചിത്ര ഗാനരചനയ്ക്ക് ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.

കേരള സാഹിത്യഅക്കാദമി നിര്‍വാഹകസമിതി അംഗം, ആശാന്‍ സ്മാരക സമിതി അംഗം, ചലച്ചിത്ര അക്കാദമി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ പ്രസിഡന്റും, പുരോഗമന കലാസാഹിത്യസംഘത്തിന്റെ വൈസ് പ്രസിഡന്റുമാണ് ഏഴാച്ചേരി രാമചന്ദ്രന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here