ജനയുഗത്തിന്റെ ആരോപണം തികഞ്ഞ അസഹിഷ്ണുത; ആരുടേതാണ് സങ്കുചിത രാഷ്ട്രീയമെന്ന് ജനസാമാന്യത്തിന് മനസിലാകും; ജനയുഗം എഡിറ്റോറിയലിന് മറുപടിയുമായി യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ബിജു

തിരുവനന്തപുരം : സംസ്ഥാന യുവജന ക്ഷേമബോര്‍ഡിനെതിരായ ജനയുഗം ദിനപത്രത്തിന്റെ വിമര്‍ശനത്തില്‍ മറുപടിയുമായി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ബിജു. ജനയുഗത്തിന്റെ ആരോപണം തികഞ്ഞ അസഹിഷ്ണുതയുടെ പുറത്തുണ്ടായതാണെന്ന് ആര്‍ക്കും മനസ്സിലാകും. ആരാണ് സങ്കുചിത രാഷ്ട്രീയ താല്‍പ്പര്യം വെച്ചുപുലര്‍ത്തുന്നതെന്നും ജനസാമാന്യത്തിന് മനസ്സിലാവുമെന്നും പി ബിജു നല്‍കിയ മറുപടിയില്‍ പറയുന്നു.

തെറ്റിദ്ധാരണാജനകവും കഴമ്പില്ലാത്തതുമായ വിമര്‍ശനങ്ങളാണ് ജനയുഗം ഉയര്‍ത്തുന്നത്. യുവതീ യുവാക്കളുടെ ക്ഷേമം മുന്‍നിര്‍ത്തി ഉയര്‍ന്ന മൂല്യബോധത്തോടുകൂടി ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്ന സ്ഥാപനമാണ് യുവജന ക്ഷേമ ബോര്‍ഡെന്നും പി ബിജു പറയുന്നു.

ജനയുഗം എഡിറ്റോറിയലിന് ഫേസ്ബുക് പോസ്റ്റിലൂടെ നല്‍കിയ മറുപടിയിലാണ് യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ബിജു നിലപാട് വ്യക്തമാക്കിയത്. കേരള സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച യുവ മാധ്യമ പ്രവര്‍ത്തക ക്യാമ്പിനെ വിമര്‍ശിച്ചായിരുന്നു ജനയുഗത്തിന്റെ എഡിറ്റോറിയല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News