ഗ്രാമീണ മേഖലകള്‍ക്ക് തിരിച്ചടിയായി മോദി സര്‍ക്കാരിന്റെ പുതിയ നിയന്ത്രണം; സ്വര്‍ണം വിറ്റാല്‍ ഇനി പണം 10,000 മാത്രം; നിയന്ത്രണം ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍

വീട്ടില്‍ സ്വര്‍ണം വെച്ചിട്ടെന്തിന് നാട്ടില്‍ തേടി നടപ്പൂ എന്ന പരസ്യത്തിന് പ്രസക്തി നഷ്ടപ്പെടുന്നു. ഉടനടി പണം ആവശ്യമുള്ളപ്പോള്‍ സ്വര്‍ണം വിറ്റ് കാര്യം നടത്താമെന്ന കാലത്തിനും അവസാനമെത്തി. അടുത്തമാസം ഒന്ന് മുതല്‍ സ്വര്‍ണം വില്‍പ്പനയ്ക്കും കേന്ദ്ര സര്‍ക്കാരും ആദായ നികുതി വകുപ്പും നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ്.

ഏപ്രില്‍ ഒന്നു മുതല്‍ സ്വര്‍ണം വിറ്റാല്‍ 10,000 രൂപയേ പണമായി നല്‍കൂ. നേരത്തെ നിശ്ചയിച്ചിരുന്ന 20,000 രൂപയുടെ പരിധിയാണ് പതിനായിരമാക്കി കുറയ്ക്കുന്നത്. പതിനായിരം രൂപയ്ക്കു മേല്‍ വരുന്ന പണം ഇനി മുതല്‍ അക്കൗണ്ടിലാകും ലഭിക്കുക. വാങ്ങുന്നയാള്‍ ചെക്കായോ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ വഴിയോ അക്കൗണ്ടിലേക്ക് പണം കൈമാറും. ഇത് മറികടക്കാന്‍ പല ഇന്‍വോയ്‌സ് ബില്ലുകളില്‍ സ്വര്‍ണ വില്‍ക്കാന്‍ ശ്രമിച്ചാലും കുടുംബത്തിലെ പലര്‍ വഴി വില്‍പ്പന നടത്തിയാലും പിടിവീഴുമെന്ന് ആദായ നികുതി വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ഇതു സംബന്ധിച്ച ധനകാര്യ ബില്‍ ഭേദഗതി അടുത്ത മാസം ഒന്ന് മുതല്‍ നിയമമാകും.

gold2

കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഗ്രാമീണ മേഖലകളെയാകും ഏറെ ദോഷകരമായി ബാധിക്കുക. ബാങ്കിഗ് ഇടപാടുകള്‍ സാധാരണമല്ലാത്ത ഗ്രാമീണരുടെ ഇടയില്‍ സ്വര്‍ണം വിറ്റ് പണംവാങ്ങി അത്യാവശ്യകാര്യങ്ങള്‍ നടത്തുക ബുദ്ധിമുട്ടേറിയതാകും. ഡിജിറ്റല്‍ ഇന്ത്യ എന്ന് കൊട്ടിഘോഷിക്കുമ്പോഴും ബാങ്ക് അക്കൗണ്ടിലൂടെയുള്ള പണ കൈമാറ്റത്തിനു രാജ്യത്തിന്റെ പല ഗ്രാമങ്ങളിലും ആവശ്യമായ സൗകര്യങ്ങളില്ല എന്ന വസ്തുത നിലനില്‍ക്കെയാണ് അധികൃതരുടെ പുതിയ നിയന്ത്രണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News