ഫയര്‍ഫോഴ്‌സില്‍ കൂടുതല്‍ വനിതാ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി; അഗ്‌നിശമന സേന അഴിമതി മുക്തം

തിരുവനന്തപുരം: അഗ്നിശമന സേനാ വിഭാഗത്തില്‍ കൂടുതല്‍ വനിതാ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ ഭാഗമായി 100 വനിതകളെ ഫയര്‍ വുമണായി നിയമിക്കാന്‍ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

അഗ്‌നിശമന സേനാവിഭാഗം പൊതുവെ അഴിമതി മുക്തമാണ്. എന്നാല്‍ ചില ഘട്ടങ്ങളില്‍ വലിയ തോതിലുള്ള പരാതികള്‍ ഉയര്‍ന്നുവരുന്നതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സാധാരണ ജീവനക്കാര്‍ക്ക് അതില്‍ പങ്കില്ല. അഴിമതി ശ്രദ്ധയില്‍ പെട്ടാല്‍ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരള ഫയര്‍ സര്‍വ്വീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രത്യേകസേവന മേഖല എന്ന നിലയില്‍ ഏറെ പ്രശംസ ലഭിക്കുന്ന സര്‍വീസ് മേഖലയാണ് അഗ്‌നിശമന സേനാവിഭാഗമെന്നും ഇത് നിലനിറുത്താന്‍ ജീവനക്കാര്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News