അമേരിക്കന്‍ വിസയുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് യുഎഇയില്‍ പ്രവേശിക്കാം; സൗജന്യ പ്രവേശന തീരുമാനം യുഎഇ ഭരണകൂടത്തിന്റേത്

ദുബായ് : അമേരിക്കന്‍ വിസയുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇനി മുതല്‍ യുഎഇയില്‍ സൗജന്യ പ്രവേശന വിസ. യുഎഇയില്‍ പ്രവേശിക്കാന്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉള്ള യുഎസ് വിസ സ്റ്റാമ്പ് ചെയ്തവര്‍ക്ക് ഇനി പ്രത്യേക വിസ ആവശ്യമില്ല. യുഎഇ ക്യാബിനറ്റിന്റേതാണ് തീരുമാനം.

ഇന്ത്യയും യുഎഇയും തമ്മില്‍ വികസിച്ചു വന്ന വ്യാപാര വാണിജ്യ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. 45000 കമ്പനികളിലായി ഇന്ത്യ 70 ബില്ലിന്‍ ഡോളര്‍ യുഎഇയില്‍ ഇന്ത്യ നിക്ഷേപിച്ചിട്ടുണ്ട്. 10 ബില്ല്യണ്‍ ഡോളര്‍ യുഎഇ ഇന്ത്യയിലും നിക്ഷേപിച്ചു. ഒരു വര്‍ഷം 16 ലക്ഷം ടൂറിസ്റ്റുകള്‍ ഇന്ത്യയില്‍ നിന്നും യുഎഇയില്‍ എത്തുന്നു. അമ്പതിനായിരം യുഎഇ ടൂറിസ്റ്റുകള്‍ ഇന്ത്യയിലും വരുന്നു.

പ്രതിദിനം 143 ഫ്‌ളെറ്റുകള്‍ ഇന്ത്യന്‍ നഗരങ്ങളിലും യുഎഇ വിമാനത്താവളങ്ങളിലുമായി പറക്കുന്നുണ്ട്. ശരാശരി ആയിരം വിമാനങ്ങള്‍ ഇന്ത്യയുടെയും യുഎഇയുടെയും വിമാനത്താവളങ്ങളില്‍ വന്നും പോകുന്നുണ്ട്. യുഎഇയില്‍ 30 ലക്ഷം ഇന്ത്യന്‍ പ്രവാസികളുണ്ട്. യുഎഇയുടെ ലോകത്തിലെ രണ്ടാമത്തെ വ്യാപാര വാണിജ്യ പങ്കാളി കൂടിയാണ് ഇന്ത്യ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News