ഭൂമി രജിസ്‌ട്രേഷന് നിയന്ത്രണം ഏര്‍പ്പെടുത്തില്ല; പ്രചരണം വ്യാജമെന്ന് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി; പൊതുസമൂഹം ആശങ്കപ്പെടേണ്ടതില്ലെന്നും ജി സുധാകരന്‍

തിരുവനന്തപുരം : ഭൂമി രജിസ്‌ട്രേഷന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന പ്രചരണം വ്യാജമെന്ന് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍. നവമാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി ജി സുധാകരന്‍ അറിയിച്ചു.

കേന്ദ്ര ഗവണ്‍മെന്റ് ഇ – പ്രോപ്പര്‍ട്ടി പാസ് ബുക്ക് നടപ്പാക്കുന്നതിലൂടെ രജിസ്‌ട്രേഷന് നിയന്ത്രണമുണ്ടാകുമെന്ന തരത്തില്‍ നവമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ വിവിധ സബ്രജിസ്ട്രാര്‍ ഓഫീസുകളില്‍ വസ്തു രജിസ്‌ട്രേഷന് നെറ്റ്വര്‍ക്ക് കൂടുതലായി ഉപയോഗിക്കുന്നതുമൂലം സേവനങ്ങള്‍ ഭാഗീകമായി തടസ്സപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

നോട്ട് നിരോധനം മൂലം 2016 നവംബര്‍ മുതല്‍ രജിസ്‌ട്രേഷനിലും വരുമാനത്തിലുമുണ്ടായ കുറവ് നികത്തുന്നതിനും സഹായകരമാകുന്ന തരത്തില്‍ രജിസ്‌ട്രേഷനില്‍ വര്‍ദ്ധനവ് ഉണ്ടായ സാഹചര്യത്തിലാണ് ഈ സംവിധാനമാകെ താറുമാറാക്കുന്ന തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് രണ്ടു ദിവസം കൂടി ബാക്കിയുള്ളതിനാല്‍ പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും, രജിസ്‌ട്രേഷന്‍ വകുപ്പിലെ നിലവിലെ സംവിധാനങ്ങള്‍ ഉപയോഗിച്ചുകൊണ്ടു തന്നെ ആധാരം രജിസ്‌ട്രേഷന്‍ അടക്കമുള്ള സേവനങ്ങള്‍ സമ്പൂര്‍ണ്ണമായി നല്‍കാന്‍ സാധിക്കുമെന്നും മന്ത്രി ജി സുധാകരന്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News