ഇന്നു ഇഡലി ദിനം

കേരളത്തിന്റെ ഇഷ്ട ഭക്ഷണമായ ഇഡലിക്കും ഒരു ദിനം. അതെ ഇന്നു ഇഡലി ദിനം. രാജ്യത്തൊക്കെ ഇഷ്ടവിഭവങ്ങൾക്കായി ദിനം മാറ്റിവയ്ക്കുമ്പോ ഇഡലി പോലെ ലോകോത്തര രുചിവിഭവത്തിനായി ഒരുദിനം മാറ്റിവയ്ക്കപ്പെടാതെ പോകുന്നതെങ്ങനെ. അങ്ങനെ മാർച്ച് 30 ഹാപ്പി ഇഡലി ഡേ ആയി ആഘോഷിക്കാൻ തീരുമാനിച്ചു. കഴിഞ്ഞ വർഷം മുതലാണ് ഇഡലി ഡേ ആഘോഷിച്ചു തുടങ്ങിയത്.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ, കേരളത്തിന്റെ വിഭവമാണ് ഇഡലി എങ്കിലും ഇന്നു ഇന്ത്യയുടെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഇഡലി ലഭിക്കും. മലയാളി എവിടെയുണ്ടോ അവിടെ ഇഡലിയും ഉണ്ടെന്നു നമുക്കു പറയാം. ശ്രീലങ്ക, മ്യാൻമർ, മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ രാജ്യക്കാർക്കും ഇന്നു ഇഡലി ഇഷ്ടവിഭവമാണ്. ലോകാരോഗ്യ സംഘടന ഇഡലിയെ ഉന്നത പോഷകാഹാരങ്ങളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

കർണാടകയാണ് ഇഡലിയുടെ ജൻമദേശം. തമിഴരും ഇഡലിപ്രിയർ തന്നെ. എന്നാൽ, ലോകത്ത് ഇന്നുവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും രുചികരമായ ഇഡലി കേരളത്തിന്റെ സ്വന്തം രാമശ്ശേരി ഇഡലിയാണ്. ഇതുവരെ രാമശ്ശേരി ഇഡലിയുടെ രുചി രഹസ്യം കണ്ടെത്താൻ ആർക്കുമായിട്ടില്ല. പാലക്കാട് ജില്ലയിലെ രാമശ്ശേരി എന്ന ഗ്രാമത്തിന്റെ പേരിലാണ് രാമശ്ശേരി ഇഡലി അറിയപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here