യുപിയിൽ ട്രെയിൻ പാളംതെറ്റി 18 പേർക്കു പരുക്കേറ്റു; പാളംതെറ്റിയത് മഹാകൗശൽ എക്‌സ്പ്രസിന്റെ എട്ടു കോച്ചുകൾ

ലഖ്‌നൗ: യുപിയിൽ യാത്രാതീവണ്ടി പാളംതെറ്റി മറിഞ്ഞ് 18 പേർക്കു പരുക്കേറ്റു. ലഖ്‌നൗവിൽ വച്ച് മഹാകൗശൽ എക്‌സ്പ്രസിന്റെ എട്ടു ബോഗികളാണ് പാളംതെറ്റിയത്. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. മധ്യപ്രദേശിലെ ജബൽപൂരിൽ നിന്നു ഡെൽഹിയിലേക്കു വരുകയായിരുന്ന മഹാകൗശൽ എക്‌സ്പ്രസിന്റെ കോച്ചുകളാണ് പാളംതെറ്റി മറിഞ്ഞത്. ആറുപേർക്കു സാരമായ പരുക്കേറ്റിട്ടുണ്ട്. ഇവരെ തൊട്ടടുത്ത ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഉത്തർപ്രദേശിലെ ലഖ്‌നൗവിനടുത്ത് മഹൂബയ്ക്കും കുൽപഹാറിനും ഇടയിൽ രാത്രി രണ്ടുമണിയോടെയാണ് ട്രെയിൻ പാളം തെറ്റിയത്. ഒരു സെക്കൻഡ് എസി, രണ്ടു തേർഡ് എസി കോച്ചുകളും സ്ലീപ്പർ കോച്ചുകളുമാണ് പാളംതെറ്റിയത്. പൊലീസിന്റെയും നാട്ടുകാരുടെയും റെയിൽവെയുടെയും പ്രാദേശിക ഭരണകൂടത്തിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്.

ലഖ്‌നൗവിൽ നിന്നും 270 കിലോമീറ്റർ അകലെയുള്ള സ്ഥലമാണ് കുൽപഹാർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here