പള്ളിമേടയിൽ വൈദികൻ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടു പേർ കൂടി കീഴടങ്ങി; പേരാവൂർ സ്റ്റേഷനിൽ കീഴടങ്ങിയത് രണ്ടു കന്യാസ്ത്രീകൾ

കണ്ണൂർ: കൊട്ടിയൂരിൽ പള്ളിമേടയിൽ വൈദികൻ പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ രണ്ടു പ്രതികൾ കൂടി ഇന്നു കീഴടങ്ങി. രണ്ടു കന്യാസ്ത്രീകളാണ് ഇന്നു പേരാവൂർ സിഐ മുമ്പാകെ കീഴടങ്ങിയത്. കേസിൽ ആറാം പ്രതിയായ വയനാട് തോണിച്ചാൽ ക്രിസ്തുദാസി കോൺവെന്റിലെ സിസ്റ്റർ ലിസ്മരിയ, ഏഴാം പ്രതി ഇരിട്ടി കല്ലുമുട്ടി ക്രിസ്തുദാസി കോൺവെന്റിലെ സിസ്റ്റർ അനീറ്റ എന്നിവരാണ് കീഴടങ്ങിയത്.

രണ്ടു കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. പതിനാറുകാരി പ്രസവിച്ച ഉടനെ നവജാത ശിശുവിനെ ആസ്പത്രിയിൽ നിന്നു കടത്താൻ മുഖ്യപ്രതിയെ സഹായിച്ചത് ഈ കന്യാസ്ത്രീകൾ ആയിരുന്നു. തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നെന്ന കുറ്റവും ഇരുവർക്കുമെതിരെ ചുമത്തിയിട്ടുണ്ട്. കേസിലെ രണ്ടാം പ്രതി തങ്കമ്മ നെല്ലിയാനിയുടെ മകളാണ് സിസ്റ്റർ ലിസ്മരിയ. ഒന്നാം പ്രതി ഫാ.റോബിൻ വടക്കുഞ്ചേരി റിമാൻഡിലാണ്.

രണ്ടാം പ്രതി തങ്കമ്മ നെല്ലിയാനി, മൂന്നു മുതൽ അഞ്ചു വരെ പ്രതികളായ കൂത്തുപറമ്പ് ക്രിസ്തുരാജ ആസ്പത്രിയിലെ ഡോ. സിസ്റ്റർ ടെസ്സി ജോസ്, ഡോ. ഹൈദരാലി, സിസ്റ്റർ ആൻസി മാത്യു, എട്ട് മുതൽ പത്ത് വരെ പ്രതികളായ വയനാട് ജില്ലാ ശിശു ക്ഷേമസമിതി മുൻ അധ്യക്ഷൻ ഫാദർ തോമസ് ജോസഫ് തേരകം, സമിതി അംഗം ഡോ. സിസ്റ്റർ ബെറ്റി ജോസ്, വൈത്തിരി ഹോളി ഇൻഫന്റ് മേരി മന്ദിരം സൂപ്രണ്ട് സിസ്റ്റർ ഒഫീലിയ എന്നിവർ പൊലീസിൽ കീഴടങ്ങി ജാമ്യം നേടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News