കുട്ടിക്കല്യാണത്തെ പടിക്കുപുറത്താക്കി മലപ്പുറം; ബാലവിവാഹ മുക്ത ജില്ലയാക്കുന്നതിനുള്ള പദ്ധതികളുമായി ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്

മലപ്പുറം: കുട്ടിക്കല്യാണത്തെ പടിക്കുപുറത്താക്കി വാതിലടച്ച് മലപ്പുറം പുരോഗമനപാതയിലേക്കു കുതിക്കുന്നു. മലപ്പുറം ജില്ലയെ ബാലവിവാഹ മുക്ത ജില്ലയാക്കുന്നതിനുള്ള നിരവധി പദ്ധതികളാണ് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ നേതൃത്വത്തിൽ തയ്യാറാകുന്നത്. വേനലവധിക്കാലത്ത് കുട്ടികളെ കുട്ടിക്കല്യാണത്തിലേക്കു തള്ളിവിടാൻ സാധ്യതയുള്ളതിനാൽ ബ്ലോക്ക് അടിസ്ഥാനത്തിൽ 29 ബാലവിവാഹ നിരോധന ഓഫിസർമാരെ നിയമിച്ചുകഴിഞ്ഞു.

ബാലവിവാഹങ്ങൾ മൂലം കുട്ടികളുടെ അവകാശങ്ങൾ ഹനിക്കപ്പെടുകയും പ്രാഥമിക വിദ്യാഭ്യാസവും തുടർപഠനവും തടസ്സപ്പെടുന്നതും ജില്ലയിലെ പതിവ് കാഴ്ചയാണ്. പക്വതയില്ലാത്ത പ്രായത്തിൽ വിവാഹിതരാകുന്നത് ഗാർഹിക പീഡനങ്ങൾക്കും തുടർന്ന് വിവാഹമോചനത്തിനും കാരണമാകുന്നതും അധികൃതർ കണ്ടെത്തിയിരുന്നു.

ബാലവിവാഹ നിരോധന നിയമമനുസരിച്ച് 18 വയസ്സ് പൂർത്തിയാകാത്ത പെൺകുട്ടിയുടെയും 21 വയസ്സ് പൂർത്തിയാകാത്ത ആൺകുട്ടിയുടെയും വിവാഹം നടത്തുന്നത് നിയമപരമായി ശിക്ഷാർഹമാണ്. ബാലവിവാഹം തടയുന്നതിന് ജനങ്ങളുടെയും രക്ഷിതാക്കളുടെയും സഹകരണം കൂടി ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ തേടുന്നുണ്ട്.

ബാലവിവാഹത്തെക്കുറിച്ച് വിവരങ്ങൾ കൈമാറുന്നവരുടൈ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കുകയും അവർക്ക് തുടർ പ്രയാസങ്ങളുണ്ടാകാത്ത രീതിയിൽ ബാലവിവാഹങ്ങൾ തടയുകയും ചെയ്യും.

ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിനെ വിവരം അറിയിക്കേണ്ട നമ്പർ

ഫോൺ: 0483 2978888
മൊബൈൽ : 9895701222

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News