‘പെൺകെണി’ എന്ന പ്രയോഗം ശരിയോ തെറ്റോ? ശശീന്ദ്രനെതിരായ ഫോൺവിളി വിവാദത്തിന്റെ പശ്ചാത്തലത്തിൽ പെൺകെണി പ്രയോഗം വിവാദത്തിൽ

‘പെൺകെണി’ എന്ന വാക്ക് വിവാദത്തിൽ. ഡോ. ബി. ഇക്ബാലാണ് മലയാള മാധ്യമങ്ങൾ പുതുതായി കണ്ടെത്തിയ ‘പെൺകെണി’യെന്ന പ്രയോഗത്തെ ചോദ്യം ചെയ്യുന്നത്.

മന്ത്രി ശശീന്ദ്രനെതിരായ ടെലിഫോൺ സംഭാഷണം ഹണി ട്രാപ്പിന്റെ സൃഷ്ടിയാണ് എന്ന വാർത്തയ്ക്കു പിന്നാലെയാണ് ആ വാക്കിനുള്ള മലയാള പരിഭാഷ വിവാദമാകുന്നത്. മാധ്യമങ്ങൾ പൊതുവേ പെൺകെണി എന്ന പരിഭാഷയാണ് ഹണിട്രാപ്പിന് ഉപയോഗിച്ചത്. ഇത് സ്ത്രീവിരുദ്ധ പരാമർശമാണെന്ന് ഇക്ബാൽ അഭിപ്രായപ്പെടുന്നു.

ലൈംഗികാകർഷണം ഉപയോഗിച്ച് പുരുഷനെയോ സ്ത്രീയെയോ വിവാദത്തിൽ കുടുക്കുന്നതിനെയാണ് ഹണി ട്രാപ്പിംഗ് എന്ന് പറയുക എന്ന് ഇക്ബാൽ ചൂണ്ടിക്കാട്ടുന്നു. അന്വേഷണാത്മക മാധ്യമ പ്രവർത്തനത്തിലും രാഷ്ടീയ പ്രതിയോഗികൾക്കെതിരായും മറ്റും ഈ രീതി പ്രയോഗിക്കാറുണ്ട്. ഹണി ട്രാപ്പിംഗിനു നൽകാവുന്ന ശരിയായ മലയാള പരിഭാഷ ‘തേൻകെണി’ എന്നാണെന്നും ഇക്ബാൽ വിശദീകരിക്കുന്നു.

ഈ പ്രയോഗത്തിൽ സ്ത്രീ തന്നെയാണ് പ്രതിസ്ഥാനത്ത്. കേരളസമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്ന പുരുഷമേധാവിത്വ മൂല്യ ബോധമാണ് ഈ ഭാഷാ പ്രയോഗത്തിലും പ്രകടമാവുന്നതെന്നും ഇക്ബാൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News