കേരള സന്ദർശനം കഴിഞ്ഞ് ഇറോം ഷർമിള മടങ്ങി; കേരളം നല്ല അനുഭവങ്ങളാണ് സമ്മാനിച്ചതെന്നു ഇറോം

പാലക്കാട്: കേരള സന്ദർശനം കഴിഞ്ഞ് മണിപ്പൂർ സമരനായിക ഇറോം ഷർമിള നാട്ടിലേക്കു മടങ്ങി. മാർച്ച് 13നാണ് ഇറോം വിശ്രമത്തിനായി അട്ടപ്പാടിയിലെത്തിയത്. ഒരു മാസം അട്ടപ്പാടിയിൽ താമസിക്കാനായിരുന്നു സന്ദർശനമെങ്കിലും ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് അടിയന്തിരമായി മണിപ്പൂരിലെത്തേണ്ടതിനാൽ മടങ്ങുകയായിരുന്നു.

കേരളത്തിലെത്തിയ ഇറോം ഷർമിളയ്ക്ക് സാമൂഹിക സാംസ്‌കാരിക സംഘടനകൾ സ്വീകരണ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. കേരളം നല്ല അനുഭവങ്ങളാണ് സമ്മാനിച്ചതെന്നും വൈകാതെ തന്നെ മടങ്ങിയെത്തുമെന്നും ഇറോം ഷർമ്മിള പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here