ദുബായിൽ ഏഴു വയസുകാരിയെ ബലാൽസംഗം ചെയ്ത 21 കാരൻ പിടിയിൽ; പീഡനം ലിഫ്റ്റിൽ നിന്നു മുറിയിലേക്കു പിടിച്ചു കൊണ്ടു പോയ ശേഷം

ദുബായ്: ദുബായിൽ ഏഴു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 21 കാരൻ പിടിയിൽ. കൂട്ടുകാരികൾക്കൊപ്പം കളിക്കാൻ പോകുകയായിരുന്ന ഏഴു വയസ്സുകാരി പെൺകുട്ടിയാണ് താമസസ്ഥലത്ത് പീഡനത്തിനിരയായത്. താമസിക്കുന്ന ഫ് ളാറ്റിലെ സ്റ്റെയർകേസിനു താഴെയുള്ള മുറിയിലേക്കു പിടിച്ചുകൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. 21 കാരനെ അറസ്റ്റ് ചെയ്ത പൊലീസ് ഇയാളെ കോടതിയിൽ ഹാജരാക്കി.

ഫ് ളാറ്റിലെ ലിഫ്റ്റിൽ നിന്നും ഇറങ്ങിയ കുട്ടിയെ ഇയാൾ ബലമായി റൂമിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡനവിവരം പുറത്തുപറയരുതെന്ന് ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ പേടിച്ചു വിറച്ച കുട്ടി അച്ഛനോട് എല്ലാം തുറന്നു പറഞ്ഞു. കുട്ടിയുടെ അച്ഛൻ ഉടൻ വിവരം പൊലീസിൽ അറിയിച്ചു. പ്രതി പൊലീസിനോട് കുറ്റം സമ്മതിച്ചു.

ഫ് ളാറ്റിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഈ ദൃശ്യങ്ങൾ പൊലീസ് തെളിവായി കോടതിയിൽ ഹാജരാക്കി.

ഇ.എം അഷ്റഫ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News