സിനിമയിൽ ശത്രുക്കളുണ്ടെന്നു നടി ഭാവന; വിജയിക്കും വരെ പോരാടും; രഹസ്യങ്ങൾ വെളിപ്പെടുത്തി താരം

സിനിമയിൽ തനിക്കു ശത്രുക്കളുണ്ടെന്നു ചലച്ചിത്രതാരം ഭാവനയുടെ വെളിപ്പെടുത്തൽ. കേരളത്തെ നടുക്കിയ സംഭവത്തെ കുറിച്ചുളള ചോദ്യത്തിനാണ് ഭാവനയുടെ മറുപടി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഭാവനയുടെ തുറന്നു പറച്ചിൽ.

‘എന്റെ ജീവിതത്തിൽ ഏറ്റവും ദൗർഭാഗ്യകരമായ ഒരു സംഭവം ഉണ്ടായപ്പോൾ എനിക്കു പിന്തുണ തന്നവർ, എനിക്കു വേണ്ടി പ്രാർത്ഥിച്ചവർ, ഈ സംഭവത്തിന്റെ പിന്നിലുളള സത്യം തുറന്നു പറഞ്ഞവർ എത്രയോ ഉണ്ട്. ഞാനൊരിക്കലും വിദൂരമായ ദുഃസ്വപ്നത്തിൽ പോലും കാണാത്ത സംഭവങ്ങളാണ് അന്നു രാത്രി ഉണ്ടായത്.’

‘ഇതൊരു പോരാട്ടമാണ്. വിജയം കാണുന്നതു വരെ യുദ്ധം ചെയ്യും. കേരളത്തിലെ എല്ലാ പെൺകുട്ടികൾക്കും വേണ്ടിയുളളതാണ് തന്റെ പോരാട്ടമെന്നും ഭാവന പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News