കാണാതായ കർഷകനെ പെരുമ്പാമ്പിന്റെ വയറ്റിൽ നിന്നു കണ്ടെത്തി; ഞെട്ടിത്തരിച്ച് നാട്ടുകാർ | വീഡിയോ

കാണാതായ കർഷകനെ നാലു ദിവസങ്ങൾക്കു ശേഷം കണ്ടെത്തിയത് പെരുമ്പാമ്പിന്റെ വയറ്റിൽ നിന്ന്. ഇന്തോനേഷ്യയിലാണു സംഭവം. 25 വയസുള്ള അക്ബർ എന്ന കർഷകനെയാണ് പെരുമ്പാമ്പ് വിഴുങ്ങിയത്. നാലുദിവസമായി ഇയാളെ കാണാനില്ലായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പെരുമ്പാമ്പ് വിഴുങ്ങിയതാണെന്നു കണ്ടെത്തിയത്. അക്ബറിനെ പെരുമ്പാമ്പ് വിഴുങ്ങിയതോടെ പ്രദേശവാസികൾ ഭീതിയിലാണ്.

കർഷകനായ അക്ബറിനെ കാണാതായതിൽ പ്രദേശവാസികൾ വളരെ ഭീതിയിലായിരുന്നു. ഇയാൾക്ക് എന്തു സംഭവിച്ചുവെന്ന് അറിയാതെ ബന്ധുക്കളും നാട്ടുകാരും നടത്തിയ അന്വേഷണത്തിലാണ് ആ ഞെട്ടിപ്പിക്കുന്ന കാര്യം മനസ്സിലായത്. ഈ 25കാരനെ തട്ടിയെടുത്തത് ഒരു പെരുമ്പാമ്പാണ്. ഏഴ് മീറ്ററോളം നീളമുള്ള പെരുമ്പാമ്പിന്റെ വയറ്റിൽ നിന്നായിരുന്നു നാട്ടുകാർ അക്ബറിനെ കണ്ടെത്തിയത്.

തന്റെ വിളകൾ വിളവെടുക്കുവാൻ പോയ അക്ബറിനെ ഞായറാഴ്ച കണാതാവുകയായിരുന്നു. തുടർന്നു നടന്ന അന്വേഷണത്തിൽ അക്ബറിന്റ പണിയാധുങ്ങൾ കണ്ടെത്തിയ സ്ഥലത്തു നിന്നുമുള്ള തിരച്ചിലിലാണ് ഇയാളെ പാമ്പ് വിഴുങ്ങിയതാണെന്ന് മനസ്സിലായത്.

വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News