നയന്‍സിന്റെ ഡോറ നാളെ തിയേറ്ററുകളില്‍

മായ എന്ന ഹൊറര്‍ ത്രില്ലറിന്റെ വിജയത്തിനുശേഷം നയന്‍സ് പ്രധാന വേഷത്തിലെത്തുന്ന ഡോറ നാളെ റിലീസ് ചെയ്യും. ഭയപ്പെടുത്തുന്ന രംഗങ്ങളുടെ അതിപ്രസരം ചൂണ്ടിക്കാട്ടി, സെന്‍സര്‍ബോര്‍ഡ് ഡോറയ്ക്ക് എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരിക്കുന്നത്.

ദോസ് രാമസ്വാമിയാണ് ചിത്രത്തിന്റെ സംവിധായകന്‍. തമ്പി രാമയ്യ, ഹരീഷ് ഉത്തമന്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. വടകറി ഫെയിം മെര്‍വിന്‍, വിവേക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുള്ളത്. ചിത്രീകരണം ആരംഭിച്ച് ഒരു വര്‍ഷത്തിന് ശേഷമാണ് ചിത്രം റിലീസിനെത്തുന്നത്. സൂപ്പര്‍ താര ചിത്രങ്ങള്‍ക്കു പകരം കഥാപാത്രത്തിന് പ്രാഥാന്യമുള്ള ചിത്രങ്ങളിലാണ് നയന്‍സ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel