വേലക്കാരിയുടെ നീക്കങ്ങളറിയാന്‍ ഒളിക്യാമറ വച്ച വീട്ടുടമസ്ഥന് കിട്ടിയത് നടുക്കുന്ന ദൃശ്യങ്ങള്‍: വീഡിയോ

വീട്ടുജോലിക്കാരിയുടെ രഹസ്യ നീക്കങ്ങളറിയാനാണ് സിംഗപ്പൂരിലെ നൂറുല്‍ ബേക്കര്‍ വീട്ടില്‍ ഒളിക്യമറ സ്ഥാപിച്ചത്. ബുധനാഴ്ച ക്യാമറയില്‍ നിന്ന് കിട്ടിയ ദൃശ്യങ്ങള്‍ കണ്ട ബേക്കറും കുടുംബവും ശരിക്കും ഞെട്ടി.

ക്യാമറയില്‍ പതിഞ്ഞത് അസന്മകാര്‍ഗിക കാര്യങ്ങളോ മോഷണമോ ഒന്നുമല്ല. വീട്ടുജോലിക്കാരിക്ക് പ്രേതബാധ കൂടുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍. അസാധാരണവും വിചിത്രവുമായ പെരുമാറ്റം കണ്ട് ഞെട്ടിയ ബേക്കറും കുടുംബവും സമുഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലാവുകയും ചെയ്തു.

വെള്ള വസ്ത്രങ്ങളിഞ്ഞ് കൈകള്‍ പിന്നില്‍ക്കെട്ടി മുടിയെല്ലാം മുഖത്തേക്ക് ചിതറിച്ച് പ്രേതബാധ കൂടിയത് പോലെയായിരുന്നു വേലക്കാരി. വിചിത്രമായ രീതിയിലുള്ള ചലനങ്ങളും വിളറി വെളുത്തിരിക്കുന്ന മുഖവും ദൃശ്യങ്ങളുടെ ഭീതി വര്‍ധിപ്പിച്ചു. ക്യമാറയ്ക്ക് നേരെ മുന്നില്‍ യുവതി നടത്തിയ പ്രേതപ്രകടനം സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ നടത്തിയ അഭിനയമാണെന്നും കരുതുന്നു.

പ്രേതബാധയുടെ ഞെട്ടിക്കുന്ന വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel