മദ്രസ അധ്യാപകന്റെ കൊലപാതകം; അഞ്ച് പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍; കാസര്‍ഗോഡ് പൊലീസ് തെളിവെടുപ്പ് തുടങ്ങി

കാസര്‍കോട് : ചുരിയിലെ മദ്രസ അധ്യാപകന്‍ മുഹമ്മദ് റിയാസ് വധക്കേസ് പ്രതികളെ അഞ്ച് ദിവസത്തേക്ക് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് തടവുകരാണ് കേസിലെ മൂന്ന് പ്രതികളും. കാസര്‍കോട് കേളുഗുഡ്ഡെ സ്വദേശികളായ അജേഷ്, നിതില്‍, അഖിലേഷ് എന്നിവരെയാണ് തെളിവെപ്പിന്റെ ഭാഗമായി പോലീസ് കസ്റ്റഡിയില്‍ വിട്ടത്.

കണ്ണര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ ദിവസം സാക്ഷികള്‍ക്ക് മുന്നില്‍ പ്രതികളെ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കിയിരുന്നു. സാക്ഷികളായ അബ്ദുല്‍ അസീസ് വഹാബീ, അബ്ദുള്‍ ഹമീദ് എന്നിവര്‍ പ്രതികളെ തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്നാണ് ഇവരെ തെളുവെടുപ്പിനായി വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് പോലീസ് കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ അപേക്ഷ നല്‍കിയത്.

തുര്‍ന്ന് അഞ്ച് ദിവസത്തേക്കാണ് കോടതി പോലീസ് കസ്റ്റഡി അനുവദിച്ചത്. പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും കനത്ത സുരക്ഷയില്‍ കാസര്‍കോട്ടെത്തിച്ച് തെളിവെടുപ്പ് ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തിന് പിന്നില്‍ ഗൂഡാലോചന ഉണ്ടായിരുന്നോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തണമെന്ന് ചെര്‍ക്കളം അബ്ദുള്ളയുടെ നേതൃത്വത്തില്‍ മുസ്ലീംലീഗ് നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ നിവേദനത്തില്‍ അഭ്യര്‍ത്ഥിച്ചു. കൊലക്ക് പിന്നിലെ ഗൂഡാലോചന അന്വേഷിക്കണ മെന്നാവശ്യപ്പെട്ട് ചൂരി ജുമാ മസ്ജിദ് കമ്മറ്റി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News